Connect with us

PERAVOOR

ആൽബർട്ടിന്റെ ആത്മഹത്യ; കർഷക സംഘം ജില്ലാ സെക്രട്ടറി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം: സണ്ണി ജോസഫ് എം.എൽ.എ

Published

on

Share our post

പേരാവൂർ: കൊളക്കാട്ടെ അറിയപ്പെടുന്ന ക്ഷീരകർഷകൻ എം.ആർ.ആൽബർട്ടിന്റെ ആത്മഹത്യ കർഷക ആത്മഹത്യയിൽ പെടില്ലെന്ന കർഷക സംഘം ജില്ലാ സെക്രട്ടറി എം.പ്രകാശന്റെ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് സണ്ണി ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. അയ്യൻകുന്നിലെ സുബ്രഹ്മണ്യൻ എന്ന കർഷകന്റെ മരണവും കാർഷിക കാരണങ്ങൾ മൂലമല്ലെന്നുള്ള ജില്ലാ സെക്രട്ടറിയുടെ കണ്ടെത്തലും സത്യവിരുദ്ധമാണ്.

എം.ആർ ആൽബർട്ടിന്റെ ആത്മഹത്യാക്കുറിപ്പിലെ വാചകങ്ങൾ ബാങ്ക് വായ്പയെക്കുറിച്ചും പെൻഷൻ ലഭിക്കാത്തതിനെക്കുറിച്ചുമാണ്.കേരള ബാങ്ക് പേരാവൂർ ശാഖയിൽ നിന്നുള്ള നോട്ടീസിന്റെ പിൻ വശത്താണ് ആൽബർട്ട് ആത്മഹത്യക്കുറിപ്പ് എഴുതിയത്. പശുവിനെ വളർത്തുന്നതിന് വായ്പ വാങ്ങി തിരിച്ചടവ് മുടങ്ങിയതിനാൽ ജപ്തി നോട്ടീസ് രണ്ടു വട്ടം ലഭിച്ചിരുന്ന അദ്ദേഹത്തിന്റെ മരണം മറ്റെന്ത് കാരണത്താലാണെന്ന് സി.പി.എം നേതാക്കൾ വ്യക്തമാക്കണം.

സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ കർഷകന്റെ കണ്ണീരു കാണുവാൻ കഴിയാതെ അവരുടെ മരണങ്ങളെയും വേദനകളെയും തള്ളിപ്പറയുന്ന സി.പി.എം നേതൃത്വത്തിന്റെ കപട മുഖം ജനങ്ങൾ തിരിച്ചറിയണം. കാർഷിക പ്രശ്‌നങ്ങൾ മൂലം മരണപ്പെട്ട ആൽബർട്ടിന്റെയും സുബ്രഹ്മണ്യന്റെയും കുടുംബങ്ങൾക്ക് മതിയായ സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.പത്രസമ്മേളനത്തിൽ ജൂബിലി ചാക്കോ, ബൈജു വർഗീസ്, സുദീപ് ജെയിംസ്, ലിസി ജോസഫ്, ചാക്കോ തൈക്കുന്നേൽ, സുരേഷ് ചാലാറത്ത്, ഗിരീഷ് കുമാർ എന്നിവർ സംബന്ധിച്ചു.


Share our post

PERAVOOR

പേരാവൂർ കുഞ്ഞിംവീട് ഭഗവതി ക്ഷേത്ര തിറയുത്സവം മാർച്ച് എട്ട്, ഒൻപത് തിയതികളിൽ

Published

on

Share our post

പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം മാർച്ച് എട്ട്, ഒൻപത് തിയതികളിൽ നടക്കും. ജനറൽ ബോഡി യോഗത്തിൽ പുതിയ ആഘോഷക്കമ്മറ്റി ഭാരവാഹികളായി കൂട്ട രവീന്ദ്രൻ (പ്രസി.), വി.കെ.ഷിജിൽ (സെക്ര), അഭിജിത്ത് , പ്രസന്ന മുകുന്ദൻ (വൈ.പ്രസി. ) സുരേഷ് ബാബു തോട്ടുംകര, പി.വി. ആദർശ് (ജോ.സെക്ര.), കെ. പ്രകാശൻ (ട്രഷ.) എന്നിവരെയും 25 അംഗ എക്സികുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.


Share our post
Continue Reading

PERAVOOR

വിദ്യാരംഗം കലാവേദി നവ സാങ്കേതികവിദ്യ കൂട്ടായ്മ

Published

on

Share our post

തൊണ്ടിയിൽ ഗുഡ് എർത്ത് ചെസ്സ് കഫെയിൽ നടന്ന ഇരിട്ടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിനവസാങ്കേതിക വിദ്യ പരിശീലനത്തിൽ പങ്കെടുത്തവർ

പേരാവൂർ: വിദ്യാരംഗം കലാസാഹിത്യ വേദി ഇരിട്ടി ഉപജില്ലയുടെ നേതൃത്വത്തിൽ നവസാങ്കേതിക വിദ്യ പരിശീലനം തൊണ്ടിയിൽ ഗുഡ് എർത്ത് ചെസ്സ് കഫെയിൽ നടത്തി. സി.എം.അഹമ്മദ് നാസിം ഉദ്ഘാടനം ചെയ്തു. റൂബി മോൾ ജോസഫ് അധ്യക്ഷയായി. കെ. അശ്വന്ത്, കെ.വിനോദ് കുമാർ നേതൃത്വം നൽകി.

ബി.പി.സി തുളസീധരൻ , ടി.പി.ശാദിയ സഹല , ഷബാന , മുഹമ്മദ് യുനസ് എന്നിവർ സംസാരിച്ചു. ജിമ്മി ജോർജ് , ചെസ്സ് പരിചയം, പുസ്തക പരിചയം, പുഴയറിവ് , സസ്യകൗതുകം എന്നീ പഠന പ്രവർത്തനങ്ങളെ എങ്ങനെ നവ സാങ്കേതിക വിദയുടെ സഹായത്തോടെ കുട്ടികളിൽ വിനിമയം ചെയ്യാം എന്ന ചർച്ചയും വീഡിയോ നിർമാണവും നടത്തി.


Share our post
Continue Reading

PERAVOOR

സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് വാർഷികാഘോഷവും യാത്രയയപ്പും

Published

on

Share our post

പേരാവൂർ:സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്73-ആം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷനായി. കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന കെ.വി ലൗലി, ഷാജു പോൾ, സെലിൻ ജോസഫ് എന്നിവരെ ആദരിച്ചു.

പ്രിൻസിപ്പാൾ കെ.വി.സെബാസ്റ്റ്യൻ, പ്രഥമാധ്യാപകൻ സണ്ണി.കെ.സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം വി.ഗീത, നൂറുദ്ദീൻ മുള്ളേരിക്കൽ, രാജു ജോസഫ്, കെ.ബാബു , സിബി തോമസ്, സോജൻ വർഗീസ്, രാജീവ്.കെ.നായർ എന്നിവർ സംസാരിച്ചു. കല, വിദ്യാഭ്യാസ, സാഹിത്യ, കായിക മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.


Share our post
Continue Reading

Trending

error: Content is protected !!