പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് 40 വർഷം കഠിന തടവ്

മലപ്പുറം: പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 40 വർഷം കഠിന തടവും 40000 രൂപ പിഴയും.
മേലാറ്റൂർ മണിയണിക്കടവ് പാലത്തിനു സമീപം പാണ്ടിമാമൂട് വീട്ടിൽ അനലിനെ (21)യാണ് മഞ്ചേരി രണ്ടാം അതിവേഗ കോടതി ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്.
രണ്ട് പോക്‌സോ വകുപ്പുകളിലായി 20 വർഷം വീതം കഠിന തടവും 20,000 രൂപ വീതം പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടു മാസം വീതം തടവ് കൂടി അനുഭവിക്കണം. പിഴയടച്ചാൽ തുക അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു.