ലോട്ടറി വില വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയണം ; ഐ.എൻ.ടി.യു.സി

കണ്ണൂർ : ലോട്ടറി വില 40-ല്‍ നിന്നും 50 രൂപ ആക്കി മാറ്റാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഓള്‍ കേരള ലോട്ടറി ഏജന്‍റ്സ് ആൻഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ഐ.എൻ.ടി.യു.സി ആവശ്യപ്പെട്ടു.
ലോട്ടറി വില 40 രൂപ ആയിട്ടുപോലും സാധാരണ തൊഴിലാളികള്‍ക്ക് അവ ദിവസവും വിറ്റുതീര്‍ക്കുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ലോട്ടറി മാഫിയകള്‍ നിയമവിധേയം അല്ലാതെ നടത്തുന്ന വിലകുറച്ചുള്ള വില്പന, സെറ്റ് വില്പന, ഓണ്‍ലൈൻ വില്പന എന്നിവ മൂലം നടന്നു വില്‍ക്കുന്ന സാധാരണ തൊഴിലാളികള്‍ക്ക് ടിക്കറ്റ് കച്ചവടം ചെയ്യുവാൻ ആകുന്നില്ല.
വിലകുറച്ച് ഓണ്‍ലൈൻ സെറ്റ് വില്പന നിയന്ത്രിച്ചാല്‍ മാത്രമേ ലോട്ടറി ക്ഷാമം പരിഹരിക്കുവാനും തൊഴിലാളികള്‍ക്ക് ലോട്ടറി വിറ്റ് ഉപജീവനം നടത്തുവാനും കഴിയൂ എന്ന് യോഗം വിലയിരുത്തി.