പാനൂരിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പരിശോധന ഊർജിതമാക്കി ആരോഗ്യ വകുപ്പ്

തലശ്ശേരി: പാനൂർ നഗരസഭ വാർഡുകളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പരിശോധന ഊർജിതമാക്കി ആരോഗ്യ വകുപ്പ്. നഗരസഭയിലെ 8 വാർഡുകളിൽ മുപ്പതോളം പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. പാനൂർ നഗരസഭയിലെ പെരിങ്ങളം, കരിയാട് ഭാഗങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നത്.
16 മുതൽ 19 വരെയും 29മുതൽ 32 വരെയുമുള്ള വാർഡുകളിലെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ ശേഖരിച്ചിട്ടുണ്ട്. ശുദ്ധവെള്ളം മാത്രം കുടിക്കാനും ഹോട്ടലുകളിൽ ശുദ്ധജലം മാത്രം ഉപയോഗിക്കാനും ആരോഗ്യപ്രവർത്തകർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹോട്ടലുകളിലും തട്ടുകടകളിലും ആരോഗ്യ പ്രവർത്തകർ പരിശോധന നടത്തി. പെരിങ്ങത്തൂരിൽ തുടങ്ങാനിരുന്ന പെരിങ്ങത്തൂർ എക്സ്പോ നീട്ടി വെച്ചിട്ടുണ്ട്. മഞ്ഞപ്പിത്തം പപടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.