Kerala
പ്ലസ്ടു കഴിഞ്ഞവര്‍ക്കും അധ്യാപകരാകാം; കേരളത്തിലെ ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമുകള്‍
അധ്യാപകരാകാന്‍ താത്പര്യമുള്ളവര്‍ക്ക് പ്ലസ്ടു കഴിഞ്ഞാല്‍ കേരളത്തില്‍ പഠിക്കാം
എലമെന്ററി എജുക്കേഷൻ ഡിപ്ലോമ കോഴ്സ്: കേരളത്തിലെ 101 സർക്കാർ/എയ്ഡഡ്, 101 സ്വാശ്രയ, ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ടി.ടി.ഐ.കൾ) നടത്തുന്ന, രണ്ടു വർഷത്തെ ഡിപ്ലോമ ഇൻ എലെമൻററി എജുക്കേഷൻ (ഡി.എൽ.എഡ്.) പ്രോഗ്രാം നടത്തുന്നു. ഡിപ്ലോമ ഇൻ എജുക്കേഷൻ (ഡി.എഡ്.) കോഴ്സിന്റെ പേരാണ് ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ എന്ന് ഏതാനും വർഷങ്ങൾക്കുമുമ്പ് പുനർനാമകരണം ചെയ്തത്.
യോഗ്യത: 50 ശതമാനം മാർക്കോടെ (ഒ.ബി.സി.-45 ശതമാനം, പട്ടിക വിഭാഗം-പാസ്) കേരള ഹയർ സെക്കൻഡറി പരീക്ഷ ജയിച്ചിരിക്കണം. പട്ടിക വിഭാഗക്കാരൊഴികെയുള്ളവരിൽ മൂന്നു ചാൻസിൽ കൂടുതൽ എടുത്ത് (സേവ് എ ഇയർ, ചാൻസ് ആയി പരിഗണിക്കും) യോഗ്യതാ പരീക്ഷ ജയിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. പ്രായം 17-നും 33-നും ഇടയ്ക്കായിരിക്കണം. ഒ.ബി.സി.ക്കാർക്ക് മൂന്നും പട്ടികവിഭാഗക്കാർക്ക് അഞ്ചും വർഷത്തെ ഇളവ് ഉയർന്ന പ്രായപരിധിയിൽ ലഭിക്കും. അപേക്ഷ: ഗവൺെമൻറ്/എയ്ഡഡ് സ്ഥാപനങ്ങൾക്ക് ഒരു വിജ്ഞാപനവും സ്വാശ്രയ സ്ഥാപനങ്ങൾക്ക് മറ്റൊരു വിജ്ഞാപനവും (education.kerala.gov.in) ഇറക്കും.
സീറ്റുകൾ
സ്വാശ്രയ സ്ഥാപനങ്ങളിൽ ഓരോ മീഡിയത്തിനും അനുവദിച്ച സീറ്റിൽ 50 ശതമാനം സീറ്റ് ഓപ്പൺ മെറിറ്റും 50 ശതമാനം, മാനേജ്മെൻറ് സീറ്റുമാണ്.
ന്യൂനപക്ഷ സമുദായങ്ങൾ നടത്തുന്ന ടി.ടി.ഐ. കളിൽ 50 ശതമാനം സീറ്റുകളിൽ പൊതു മെറിറ്റ് അടിസ്ഥാനത്തിലും 50 ശതമാനം സീറ്റുകളിൽ അതതു ന്യൂനപക്ഷ സമുദായ വിഭാഗത്തിൽനിന്നും യോഗ്യതയുടെ അടിസ്ഥാനത്തിലും പ്രവേശനം നൽകും.
മൈനോറിറ്റി വിഭാഗത്തിൽ പെടാത്ത ടി.ടി. ഐ. കളിൽ 20 സീറ്റുകളിൽ മാനേജർമാർ അർഹതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും. അർഹത നിർണയിക്കുന്ന രീതി ബന്ധപ്പെട്ട പ്രോെസ്പക്ടസിൽ വിശദീകരിച്ചിരിക്കും.
സ്വാശ്രയ സ്ഥാപനങ്ങളിലെ 50 ശതമാനം മാനേജ്മെൻറ് സീറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ അതത് മാനേജർമാർ നികത്തും. യോഗ്യതാ പരീക്ഷാ മാർക്കിന് 65-ഉം ഇൻറർവ്യൂ മാർക്കിന് 35-ഉം ശതമാനം വെയ്റ്റേജ് നൽകിയാണ് പ്രവേശന അർഹത നിർണയിക്കുന്നത്.
ഗവൺമെന്റ്/എയ്ഡഡ് വിഭാഗത്തിലും സ്വാശ്രയ വിഭാഗത്തിലും ഒന്നു വീതം റവന്യൂ ജില്ലയിലേക്കേ ഒരാൾക്ക് അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്ന റവന്യൂ ജില്ലയിൽ, പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾ, മുൻഗണന നിശ്ചയിച്ച് അപേക്ഷയിൽ നൽകണം.
ഡിപ്ലോമ ഇൻ എലെമൻററി എജുക്കേഷൻ ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം കോഴ്സുകൾ, ഹിന്ദി (സ്വാശ്രയം) കോഴ്സുകളും ഉണ്ട്. വിശദാംശങ്ങൾ അടങ്ങുന്ന ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ/പ്രോസ്പെക്ടസ് education.kerala.gov.in ൽ ലഭ്യമാക്കും.
നഴ്സറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ്
കേരളത്തിലെ മൂന്നു സർക്കാർ, ഒൻപത് സർക്കാർ അംഗീകൃത സ്വാശ്രയ, പ്രീ പ്രൈമി ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (പി.പി.ടി.ടി.ഐ.) രണ്ടുവർഷം ദൈർഘ്യമുള്ള നഴ്സറി ടീച്ചർ എജുക്കേഷൻ കോഴ്സിന്(മുമ്പ് പ്രീ -പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്നു) നടത്തുന്നു. ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ, 45 ശതമാനം മാർക്കോടെ (ഒ.ബി.സി.-43 ശതമാനം, പട്ടിക വിഭാഗം – യോഗ്യതാ കോഴ്സ് ജയിച്ചാൽ മതി) ജയിച്ചവർക്ക് അപേക്ഷിക്കാം. ബിരുദമുള്ളവർക്ക് ഹയർ സെക്കൻഡറി മാർക്ക് വ്യവസ്ഥ ബാധകമല്ല.
സ്ഥാപനങ്ങളുടെ പട്ടിക ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അടങ്ങുന്ന വിജ്ഞാപനം education.kerala.gov.in ൽ ലഭ്യമാക്കും. സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്നവർ (പട്ടിക വിഭാഗക്കാർ ഒഴികെ), അതത് സ്ഥാപനത്തിന്റെ മാനേജരുടെ പേരിൽ എടുത്ത 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൂടിെവക്കണം.
Kerala
കാട്ടുപന്നികളെ നിയമം അനുശാസിക്കുന്ന പോലെ കൊല്ലണം: ഹൈക്കോടതി
കൊച്ചി: കാട്ടുപന്നി ശല്യം നേരിടാന്‍ നടപടി വേണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ നയമെന്താണെന്ന് അറിയിക്കാന്‍ വനംവകുപ്പിനോട് കോടതി നിര്‍ദേശിച്ചു.കാട്ടുപന്നികളുടെ ആക്രമണം മൂലം വനമേഖലയോട് സമീപത്തുതാമസിക്കുന്നവര്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. കാട്ടുപന്നി വിഷയത്തില്‍ എന്താണ് സര്‍ക്കാര്‍ നയമെന്ന് അറിയിക്കാന്‍ വനംവകുപ്പ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്.വിള നശിപ്പിക്കുന്നവയെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാമെന്നും നിയമം അനുശാസിക്കുന്ന പോലെ കാട്ടുപന്നിയെ കൊല്ലണമെന്നും യോഗ്യരായവരെ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു.ജനവാസമേഖലയിലെത്തി വിളകളും മറ്റും കാട്ടുപന്നികള്‍ നശിപ്പിക്കുന്നത് പതിവാണ്.കാട്ടുപന്നിയെ നശിപ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാം. ഇതുപോലെയുള്ള അവസരങ്ങളില്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ മേധാവികള്‍ക്ക് അധികാരം നല്‍കിയിരുന്നു. പക്ഷെ വെടിവയ്ക്കാനുള്ള ആളുകളുടെ യോഗ്യത എന്താന്ന് നിശ്ചയിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി
തിരുവനന്തപുരം : കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. കായംകുളം സ്വദേശി ആതിര(30)യാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദം ഉണ്ടായിരുന്ന യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആണ് ആതിര.ഭർത്താവ് ജോലി കഴിഞ്ഞു മടങ്ങി എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ സ്‌കൂട്ടറും വീട്ടിൽ കാണാനില്ല. ക്ഷേത്ര കമ്മിറ്റി താമസിക്കാൻ എടുത്തു നൽകിയ വീട്ടിലായിരുന്നു സംഭവം. യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. എറണാകുളം സ്വദേശിയാണ് ഇയാളെന്നു വിവരം.ഈ യുവാവ് രണ്ടു ദിവസം മുൻപ് ഇവിടെ എത്തിയിരുന്നെന്നു പോലീസിന് വിവരം. ഇൻസ്റ്റഗ്രാം വഴിയാണ് ആതിര യുവാവുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. 8.30 ന് ശേഷമാണ് കൊലപാതകം നടന്നതെന്ന് സംശയം. 8.30ന് ആതിര മകനെ സ്കൂളിൽ അയക്കുന്നത് അയൽ വാസികൾ കണ്ടിരുന്നു. അതിനാൽ ഇതിന് ശേഷമാകും കൃത്യം നടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.
Kerala
വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു; ക്ഷീകര്‍ഷകര്‍ക്ക് മുന്നറിയിപ്പുമായി വെറ്ററിനറി ഡോക്ടര്‍മാര്‍
തൃശൂര്‍: തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു. തൃശൂര്‍ വെള്ളപ്പായ ചൈന ബസാറിലാണ് നാലു പശുക്കള്‍ ചത്തത്. വേനൽ പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ തിന്നത്. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണ് വില്ലനായത്. ഈ പൂവിട്ട പുല്ല് തിന്ന പശുക്കളാണ് ചത്തതെന്ന് പരിശോധനയിൽ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം പശുക്കള്‍ ചത്ത സ്ഥലത്തെത്തി പരിശോധന നടത്തി.ചത്ത പശുക്കളെയും പരിശോധിച്ചു. ചൈന ബസാറിലെ ക്ഷീര കര്‍ഷകനായ രവിയുടെ നാലു പശുക്കളാണ് ചത്തത്. പശുക്കളുടെ പോസ്റ്റ്‍മോര്‍ട്ടത്തിൽ വിഷപ്പുല്ലിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു. മഞ്ഞുകാലത്ത് പൂവുണ്ടാക്കുന്ന ഇത്തരം വിഷപ്പുല്ലുകള്‍ പശുക്കള്‍ കഴിക്കാതിരിക്കാൻ ക്ഷീര കര്‍ഷകര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ അറിയിച്ചു
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു