പേരാവൂർ സ്വദേശിക്ക് ദേശീയ അമ്പെയ്ത്തിൽ വെങ്കല മെഡൽ

പേരാവൂർ : അയോദ്ധ്യയിൽ നടക്കുന്ന സീനിയർ ദേശീയ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ 30 മീറ്റർ വ്യക്തിഗത ഇനത്തിൽ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാലിന് വെങ്കലം .ഗോവയിൽ നടന്ന നാഷണൽ ഗെയിംസിൽ 50 മീറ്റർ വ്യക്തിഗത ഇനത്തിൽ ദശരഥ് വെങ്കല മെഡൽ നേടിയിരുന്നു. ദശരഥ് നേടുന്ന രണ്ടാമത്തെ ദേശിയ മെഡൽ നേട്ടമാണിത്.ടീം ഇനത്തിലും, മിക്സ്ഡ് ഇനത്തിലും ഇനിയും കേരളത്തിനു മെഡൽ പ്രതിക്ഷ ഉണ്ടെന്ന് ദശരഥ് പറഞ്ഞു. എടത്തൊട്ടി കുഞ്ഞുംവീട്ടിൽ കെ. വി.രാജഗോപാൽ-സീമ ദമ്പതികളുടെ മകനാണ്.