നവ കേരള സദസ്; കണ്ണൂർ ജില്ലയിൽ നിന്ന് ലഭിച്ചത് 28,584 നിവേദനങ്ങൾ

കണ്ണൂര്‍ : ജില്ലയിലെ 11 മണ്ഡലങ്ങളില്‍ നിന്ന് നവകേരള സദസിൽ 28584 പരാതികള്‍ ലഭിച്ചു. പ്രത്യേകം സജ്ജമാക്കിയ 173 കൗണ്ടറുകളിലായാണ് പരാതികള്‍ സ്വീകരിച്ചത്. പയ്യന്നൂര്‍ മണ്ഡലത്തില്‍ 20 കൗണ്ടറുകളിലായി 2554 പരാതികള്‍ ലഭിച്ചു.
കല്യാശ്ശേരി മണ്ഡലത്തില്‍ 11 കൗണ്ടറുകളിലായി 2469 പരാതികളും, തളിപ്പറമ്പ് മണ്ഡലത്തില്‍ 10 കൗണ്ടറുകളിലായി 2289, ഇരിക്കൂറില്‍ 10 കൗണ്ടറുകളില്‍ 2493, അഴീക്കോട് 20 കൗണ്ടറുകളില്‍ 2357, കണ്ണൂര്‍ 15 കൗണ്ടറുകളില്‍ 2500, ധര്‍മ്മടം 15 കൗണ്ടറുകളില്‍ 2849, തലശ്ശേരി 16 കൗണ്ടറുകളില്‍ 2264, കൂത്തുപറമ്പ് 18 കൗണ്ടറുകളില്‍ 2477, മട്ടന്നൂര്‍ 20 കൗണ്ടറുകളില്‍ 3350, പേരാവൂര്‍ 18 കൗണ്ടറുകളില്‍ 2982 എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചത്.
കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസത്തെ നവ കേരള സദസ് ആകെ ലഭിച്ചത് 45,897 നിവേദനങ്ങൾ. 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായാണ് ഇത്രയും നിവേദനങ്ങള്‍ കിട്ടിയത്. ആദ്യദിനം ലഭിച്ചത് 14,852 നിവേദനങ്ങളും രണ്ടാം ദിവസം 16,048 ഉം മൂന്നാം ദിവസം 14,997 നിവേദനങ്ങളുമാണ് ലഭിച്ചത്.
പേരാമ്പ്ര-4316, നാദാപുരം-3985, കുറ്റ്യാടി-3963, വടകര-2588, ബാലുശ്ശേരി-5461, കൊയിലാണ്ടി-3588, എലത്തൂർ-3224, കോഴിക്കോട് നോർത്ത്-2258, കോഴിക്കോട് സൗത്ത്-1517, തിരുവമ്പാടി-3827, കൊടുവള്ളി-3600, കുന്ദമംഗലം-4171, ബേപ്പൂർ-3399 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള നിവേദനങ്ങളുടെ കണക്ക്.
നവകേരള സദസ് ആരംഭിച്ച കാസർകോഡ് ജില്ലയിൽ നിന്നും 14232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരം മണ്ഡലത്തിൽ 1908 ഉം കാസർഗോഡ് മണ്ഡലത്തിൽ 3451ഉം ഉദുമ മണ്ഡലത്തിൽ 3733ഉം കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2840ഉം തൃക്കരിപ്പൂർ മണ്ഡലത്തിൽ 2300ഉം നിവേദനങ്ങളാണ് ലഭിച്ചത്.
നവകേരള സദസിൽ വയനാട് ജില്ലയിൽ നിന്ന് 18823 നിവേദനങ്ങൾ ലഭിച്ചു. കൽപ്പറ്റ മണ്ഡലം 7877, ബത്തേരി മണ്ഡലം 5021, മാനന്തവാടി മണ്ഡലം 5925 എന്നിങ്ങനെയാണ് ലഭിച്ച നിവേദനങ്ങളുടെ കണക്ക്. നിലവില്‍ മലപ്പുറം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലാണ് നവകേരള സദസ് പുരോഗമിക്കുന്നത്.