പാമ്പുകളുടെ ഇണചേരല്‍ കാലം; ജാഗ്രത പുലര്‍ത്താൻ വനംവകുപ്പിന്റെ മുന്നറിയിപ്പ്

കല്പറ്റ: ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള മാസങ്ങള്‍ പാമ്പുകളുടെ ഇണചേരല്‍ കാലമായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്. . വെള്ളിക്കെട്ടന്‍, അണലി, മൂര്‍ഖന്‍ എന്നിവയെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. അണലി ഈ സമത്ത് പകലും ഇറങ്ങും.ഇണചേരല്‍കാലത്താണ് കൂടുതലായി പുറത്തിറങ്ങുക എന്നു മാത്രമല്ല പതിവിലധികം ആക്രമസ്വഭാവമുണ്ടാവും
കേരളത്തില്‍ പൊതുവേ എല്ലായിടത്തും കാണപ്പെടുന്നതില്‍ ഏറ്റവും വിഷം കൂടിയ വെള്ളിക്കെട്ടനാണ് ഇപ്പോള്‍ കൂടുതല്‍ ഇറങ്ങുന്നത്. അതും രാത്രിയില്‍. വയനാട്ടില്‍ വെള്ളിക്കെട്ടനാണ് കൂടുതലായി കാണപ്പെടുന്നത്. രാജവെമ്പാലയുമുണ്ട്. പെണ്‍പാമ്പുകളുടെ ഫിറോമോണുകളില്‍ ആകൃഷ്ടരമായി ആണ്‍പാമ്പുകള്‍ അവയെ തേടിയിറങ്ങും.