മണത്തണ -പേരാവൂർ യു. പി. സ്കൂളിൽ പൂർവ അധ്യാപക- വിദ്യാർഥി സംഗമം

പേരാവൂർ : മണത്തണ- പേരാവൂർ യു.പി.സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് `ഓർമ്മിക്കാം ഒരുമിക്കാം’ എന്ന പേരിൽ പൂർവ അധ്യാപക- പൂർവ വിദ്യാർത്ഥി സംഗമം നടത്തി.സണ്ണി ജോസഫ് എം. എൽ.എ ഉദ്ഘാടനം ചെയ്തു.പി ടി.എ പ്രസിഡന്റ് കെ.ടി.മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.
പൂർവ പി.ടി.എ പ്രസിഡന്റുമാരെ പഞ്ചായത്തംഗം എം.ശൈലജ മെമെന്റോ നൽകി ആദരിച്ചു.മുൻ പ്രഥമാധ്യാപകൻ കെ.നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ശതാബ്ദി ലോഗോ സ്കൂൾ മാനേജർ കെ.രാജീവൻ പ്രകാശനം ചെയ്തു.
പ്രഥമാധ്യാപിക യു. വി.സജിത, പി. ബി.രാധാമണി,വി.ഷീബ, കൃഷ്ണൻ, ചന്ദ്രമതി, ലളിതകുമാരി,റെന്നി വർഗീസ്,റീജി റെന്നി, പി.പി. ഷമാസ് എന്നിവർ സംസാരിച്ചു. പൂർവ അധ്യാപകരെ ആദരിക്കുകയും പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.