Connect with us

Kannur

ചിറക്കൽ പുഴാതിയിൽ ഗുരുപവനപുരി ഗോപുരവും മതിൽക്കെട്ടും ഒരുങ്ങുന്നു

Published

on

Share our post

കണ്ണൂർ: 39ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രം പടിഞ്ഞാറെ നടയിൽ പ്രത്യേകം തയ്യാറാക്കുന്ന ദ്വാരകാപുരി ഒരുങ്ങി. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും മതിൽക്കെട്ടും മഞ്ജുളാലുമൊക്കെ പശ്ചാത്തലമാക്കിയാണ് സത്രംയജ്ഞ മണ്ഡപം. യജ്ഞശാലയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം രഥഘോഷയാത്രയായി ചൊവ്വാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. മലപ്പുറം, കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പ്രധാന ക്ഷേത്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം യജ്ഞശാലയിൽ ഡിസംബർ മൂന്നിന് ഉച്ച കഴിഞ്ഞ് ഘോഷയാത്രയായി എത്തിച്ചേരും. തുടർന്ന് തൃക്കൊടിയേറ്റും വിഗ്രഹ പ്രതിഷ്ഠയും.

ഒരു മാസം മുമ്പ് ആരംഭിച്ച യജ്ഞശാലയുടെയും ശ്രീകോവിലിന്റെയും പണി നവംബർ 30ഓടെ പൂർത്തിയാകും. പ്രശസ്ത ശില്പികളായ ശ്രീദീപ് നാറാത്ത്, അനീഷ് കോട്ടായി, ദിനേശ് തില്ലങ്കേരി, പി.പി. രാജീവൻ പള്ളിക്കുന്ന്, സുഗുണൻ പാപ്പിനിശ്ശേരി എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗ സംഘമാണ് ദ്വാരകാപുരി നിർമ്മിക്കുന്നത്. 3.60 മീറ്റർ സമചതുരത്തിൽ ശ്രീകോവിലും സോപാനപ്പടിയും ധ്വജസ്തംഭവും മുകളിൽ ഗരുഡനും.

ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന്റെ മാതൃകയിലാണ് യജ്ഞശാല. സോമേശ്വരി
ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ആൽത്തറയിൽ ഗരുഡന്റെ പ്രതിമയൊരുക്കി മഞ്ജുളാൽ പ്രതീതിയും സൃഷ്ടിക്കും. ഒപ്പം ശ്രീകൃഷ്ണ ലീലകളും ചിത്രീകരിക്കുന്നുണ്ട്. ഗജേന്ദ്രമോക്ഷം, വ്യാസ മുനിയും ശിഷ്യന്മാരും, ഉരൾവലിച്ചോടുന്ന അമ്പാടിക്കണ്ണൻ എന്നിവ പൂർത്തിയായി. ദ്വാരകാപുരിക്കടുത്ത് തന്നെ വിപുലമായ അന്ന പ്രസാദ ഊട്ടുപുരയും ഒരുങ്ങുന്നുണ്ട്.

ഡിസംബർ മൂന്ന് മുതൽ 14 വരെയാണ് ശ്രീമദ് ഭാഗവത മഹാസത്രം. സൂര്യകാലടിമന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഡിസംമ്പർ മൂന്നിന് പുലർച്ചെ
യജ്ഞശാലയിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ഉച്ച കഴിഞ്ഞ് ദ്വാരകാപുരിയിൽ വിഗ്രഹ പ്രതിഷ്ഠ, തൃക്കൊടിയേറ്റ് എന്നിവ നടക്കും. തുടർന്ന് സത്ര സമാരംഭ സഭ. 

എല്ലാ ദിവസവും രാവിലെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങ് തുടങ്ങുക. രാത്രി എട്ടിന് വിവിധ ദിവസങ്ങളിൽ പ്രശസ്തരുടെ സംഗീത കച്ചേരി, നൃത്ത പരിപാടി, കഥകളി എന്നിവയും ഒരുക്കുന്നുണ്ട്.

ഡിസംബർ നാലിന് രാത്രി എട്ടിന് കണ്ണൂർ കുവലയം അവതരിപ്പിക്കുന്ന കഥകളി കുചേലവൃത്തം. അഞ്ചിന് രാത്രി എട്ടിന് കലാമണ്ഡലം ശ്രീനാഥിന്റെ ചാക്യാർ കൂത്ത്, ആറിന് രാത്രി എട്ടിന് എടയാർ ബ്രദേഴ്സിന്റെ ഭജഗോവിന്ദം സംഗീതകച്ചേരി, ഏഴിന് രാത്രി എട്ടിന് സോപാന രത്ന കലാചാര്യ പയ്യന്നൂർ കൃഷ്ണമണി മാരാരുടെ സോപാന സംഗീതം, എട്ടിന് രാത്രി ഒമ്പതിന് പ്രശസ്ത നർത്തകി
ഗായത്രി പ്രഭാകരൻ  ബംഗുളൂരുവിൻ്റെ കൃഷ്ണ വൈഭവം മോഹിനിയാട്ടം, ഒമ്പതിന് രാത്രി എട്ടിന് കർണാട്ടിക് വയലിനിസ്റ്റ് ആലങ്കോട് ഗോകുൽ വി.എസ്സിന്റെ വയലിൻ കച്ചേരി, പത്തിന് രാത്രി എട്ടിന് പ്രശസ്ത സംഗീതജ്ഞരായ കൈതപ്രം ദാമോദരൻ നമ്പൂതിരിയും കാഞ്ഞങ്ങാട് രാമചന്ദ്രനും ചേർന്ന് ഒരുക്കുന്ന ദാമോദരഗീതം – നാദലയം. 11 ന് രാത്രി എട്ടിന്ചിറക്കൽ ഗോപീകൃഷ്ണന്റെ സംഗീത കച്ചേരി, 12 ന് രാത്രി എട്ടിന് സിനിമ പിന്നണി ഗായിക ഗായത്രി ഒരുക്കുന്ന ഗസൽ ഭക്തി ഗാനങ്ങൾ, 13 ന് രാത്രി എട്ടിന് സംഗീതശില്പം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
|
ശ്രീമദ് ഭാഗവതത്തിന്റെ സംസ്കൃതത്തിലുള്ള മൂല ഗ്രന്ഥം പാരായണം ശേഷ്ഠാചാര്യ സഭ, സനാതന ദർശനങ്ങളെപ്പറ്റിയുള്ള ഓരോ മണിക്കൂർ നീളുന്ന പ്രഭാഷണങ്ങൾ, നാരായണീയ പാരായണം, വിശേഷാൽ പൂജകൾ, വഴിപാടുകൾ ,തുടങ്ങിയ യജ്ഞത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ നടക്കും. 101 ഓളം ഭാഗവതപണ്ഡിതന്മാരും വിവിധ മഠങ്ങളിലെ സംന്യാസി ശ്രേഷ്ഠരും ആധ്യാത്മിക പ്രഭാഷകരുടെയും സംഗമ വേദിയായി സത്രം യജ്ഞശാല മാറും.

കൈതപ്രം ദാമോദരൻ നമ്പൂതിരി ചെയർമാനും രവീന്ദ്രനാഥ് ചേലേരി വർക്കിംഗ് ചെയർമാനും മുരളി മോഹൻ ജനറൽ കൺവീനറും വിവിധ സബ് കമ്മിറ്റികളുമുള്ള സ്വാഗത സംഘമാണ് ചടങ്ങിന് നേതൃത്വം.


Share our post

Breaking News

കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ്‌ ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.


Share our post
Continue Reading

Kannur

ആഘോഷങ്ങൾക്കുള്ള വാഹനറാലിയും റോഡ് ഷോയും വേണ്ട, ഡ്രൈവിങ് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി

Published

on

Share our post

കണ്ണൂർ: റോഡുകളിലും സ്ഥാപനത്തിന്റെ ഗ്രൗണ്ടിലും അശ്രദ്ധമായും അമിത വേഗതയിലും വാഹനം ഓടിക്കുന്നതും തങ്ങൾക്കും മറ്റുള്ളവർക്കും അപകടമുണ്ടാക്കുന്ന വിധം അഭ്യാസപ്രകടനങ്ങൾ നടത്തുന്നതും വാഹനത്തിന്റെ ഡോറിലും മുകളിലും കയറി ഇരുന്നു യാത്ര ചെയ്യുന്നതും ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യൽ, ഓടിച്ചയാളുടെ ലൈസൻസ് റദ്ദുചെയൽ മുതലായ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ എൻഫോർസ്മെൻ്റ് ആർ ടി ഒ അറിയിച്ചു. ഇത്തരത്തിലുള്ള ഷോകൾ നടക്കുന്നില്ല എന്ന് അതതു വിദ്യാലയത്തിലെ അധ്യാപകർ ഉറപ്പാക്കണമെന്നും ആർ.ടി.ഒ നിർദേശിച്ചു.

ജില്ലയിൽ ചില ഭാഗങ്ങളിൽ കുറച്ച് കാലമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി തുടങ്ങുന്ന അവസരങ്ങളിൽ സെന്റ് ഓഫ്, ഫെയർവെൽ പാർട്ടി, എന്നെല്ലാം പേരുകളിൽ വിദ്യാർത്ഥികൾ ആഘോഷം നടത്തുന്നുണ്ട്. ഇത്തരം വേളകളിൽ പരിഷ്ക്കരിച്ചതും അല്ലാത്തതുമായ വാഹനങ്ങൾ ഉപയോഗിച്ചുള്ള റോഡ് ഷോ, വാഹന റാലി എന്നിവ സംഘടിപ്പിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിവാഹ വേളകളിലും ഇത്തരം റാലികളും ഷോകളും നടത്തപെടുന്നതായി പരാതി ലഭിക്കുന്നുണ്ട്. കൂടാതെ കേരള ഹൈക്കോടതി ഇത്തരത്തിലുള്ള സംഭവങ്ങളിൽ കർശന നടപടി എടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻഫോഴ്സസ്മെന്റ്റ് ആർ ടി ഒ അറിയിച്ചു.


Share our post
Continue Reading

Kannur

പൊതുജനങ്ങളുടെ ശ്രദ്ധക്ക്

Published

on

Share our post

കണ്ണൂർ: കെ.എസ്.ഇ.ബി ലിമിറ്റഡ് ട്രാൻസ്ട്രിഡ് പദ്ധതി പ്രകാരം മുണ്ടയാട് സബ്‌ സ്റ്റേഷൻ മുതൽ മാങ്ങാട് സബ് സ്റ്റേഷൻ വരെയായി നിർമിച്ച 110 കെ വി ഡബിൾ സർക്യൂട്ട് ലൈനിൽ 4ന് ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ പരീക്ഷണ അടിസ്‌ഥാനത്തിൽ വൈദ്യുതി പ്രവഹിക്കും.ആയതിനാൽ പൊതുജനങ്ങൾ ടവറുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ ശ്രദ്ധിക്കണമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു. ലൈനിലോ മറ്റോ എന്തെങ്കിലും അസാധാരണത്വം ശ്രദ്ധയിൽ പെട്ടാൻ താഴെ കാണുന്ന ഫോൺ നമ്പറിൽ അറിയിക്കുക.മുണ്ടയാട് സബ് സ്‌റ്റേഷൻ: 9496 011 329, മാങ്ങാട് സബ് സ്റ്റേഷൻ: 9496 011 319, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ: 9496 001 658, അസിസ്റ്റൻ്റ് എഞ്ചിനീയർ: 9496 018 754.


Share our post
Continue Reading

Trending

error: Content is protected !!