ശിവപുരത്ത് 16 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

മാലൂർ : മാലൂർ ഇൻസ്‌പെക്ടർ മഹേഷ് കണ്ടബ്ബേത്തും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ റെയ്ഡിൽ 15.8 കിലോ കഞ്ചാവുമായി ശിവപുരത്ത് നിന്ന് രണ്ട് പേരെ പിടികൂടി. ശിവപുരം സ്വദേശികളായ കെ.പി. ഷാനിസ്, സലാം എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നതിലെ പ്രധാന കണ്ണിയാണ് പിടിയിലായ സലാം.