Kannur
അപകടത്തിൽ പരുക്കേറ്റയാൾക്ക് രക്ഷകരായി ബസ് ജീവനക്കാർ

പരിയാരം: ബൈക്ക് അപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്നയാളെ സ്വകാര്യ ബസിൽ രക്ഷിച്ച് ജീവനക്കാർ. ദേശീയപാത പരിയാരത്ത് ബൈക്ക് അപകടത്തിൽ പരുക്കേറ്റു രക്തം വാർന്നു റോഡിൽ കിടക്കുകയായിരുന്ന പിലാത്തറ ചുമടുതാങ്ങി പത്മനാഭനെയാണ് (65) എക്‌സോട്ടിക്, ഫാത്തിമാസ് എന്നീ സ്വകാര്യ ബസിലെ ജീവനക്കാരായ അനൂപ്, ഷിന്റോ, സുധീഷ്, ലിപിൻ, ജിജീഷ്, നിധിൻ എന്നിവർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്.
ഇന്നലെ രാവിലെ 10ന് പരിയാരം ഏമ്പേറ്റ് വച്ച് പയ്യന്നൂരിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന എക്സോട്ടിക് ബസ് ജീവനക്കാരാണു റോഡിൽ വണ്ടിയിടിച്ച് കിടക്കുന്ന ബൈക്ക് യാത്രികനായ പത്മനാഭനെ കണ്ടത്. ഇതേ സമയത്ത് കണ്ണൂരിൽ നിന്നു പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസ് ജീവനക്കാരും ചോർന്നു ഫാത്തിമാസ് ബസിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. പത്മനാഭൻ അപകടനില തരണം ചെയ്തു.
Breaking News
കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേർക്ക് എതിരെ വധശ്രമത്തിന് കേസ്


കണ്ണൂർ: കണ്ണൂരിൽ പക വെച്ച് നടത്തിയ ആക്രമണത്തിൽ 5 പേർക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. വാരം പുറത്തീലെ മുഹമ്മദ് മുനീസിനെ അക്രമിച്ച സംഭവത്തിലാണ് കേസ്.അതിരകം സ്വദേശി മുഫാസ്, കുഞ്ഞിപ്പള്ളി സ്വദേശികളായ നിഷാദ്, ഷിഹാൻ, ഷാൻ, കണ്ടാലറിയാവുന്നമറ്റൊരാൾ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.മൂർച്ചയേറിയ ബ്ലേഡ് കൊണ്ട് മുഖത്ത് ആക്രമിച്ചതിനെ തുടർന്ന് ചുണ്ട് കീറി മുനീസ് സംസാരിക്കാൻ പോലും പറ്റാത്ത അവസ്‌ഥയിൽ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്‌ച രാത്രി 10 മണിയോടെ തെക്കി ബസാറിൽ വച്ചായിരുന്നു ആക്രമണം.
Kannur
ആഘോഷങ്ങൾക്കുള്ള വാഹനറാലിയും റോഡ് ഷോയും വേണ്ട, ഡ്രൈവിങ് നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി


കണ്ണൂർ: റോഡുകളിലും സ്ഥാപനത്തിന്റെ ഗ്രൗണ്ടിലും അശ്രദ്ധമായും അമിത വേഗതയിലും വാഹനം ഓടിക്കുന്നതും തങ്ങൾക്കും മറ്റുള്ളവർക്കും അപകടമുണ്ടാക്കുന്ന വിധം അഭ്യാസപ്രകടനങ്ങൾ നടത്തുന്നതും വാഹനത്തിന്റെ ഡോറിലും മുകളിലും കയറി ഇരുന്നു യാത്ര ചെയ്യുന്നതും ശ്രദ്ധയിൽ പെട്ട സാഹചര്യത്തിൽ ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യൽ, ഓടിച്ചയാളുടെ ലൈസൻസ് റദ്ദുചെയൽ മുതലായ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് കണ്ണൂർ എൻഫോർസ്മെൻ്റ് ആർ ടി ഒ അറിയിച്ചു. ഇത്തരത്തിലുള്ള ഷോകൾ നടക്കുന്നില്ല എന്ന് അതതു വിദ്യാലയത്തിലെ അധ്യാപകർ ഉറപ്പാക്കണമെന്നും ആർ.ടി.ഒ നിർദേശിച്ചു.
ജില്ലയിൽ ചില ഭാഗങ്ങളിൽ കുറച്ച് കാലമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി തുടങ്ങുന്ന അവസരങ്ങളിൽ സെന്റ് ഓഫ്, ഫെയർവെൽ പാർട്ടി, എന്നെല്ലാം പേരുകളിൽ വിദ്യാർത്ഥികൾ ആഘോഷം നടത്തുന്നുണ്ട്. ഇത്തരം വേളകളിൽ പരിഷ്ക്കരിച്ചതും അല്ലാത്തതുമായ വാഹനങ്ങൾ ഉപയോഗിച്ചുള്ള റോഡ് ഷോ, വാഹന റാലി എന്നിവ സംഘടിപ്പിക്കുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വിവാഹ വേളകളിലും ഇത്തരം റാലികളും ഷോകളും നടത്തപെടുന്നതായി പരാതി ലഭിക്കുന്നുണ്ട്. കൂടാതെ കേരള ഹൈക്കോടതി ഇത്തരത്തിലുള്ള സംഭവങ്ങളിൽ കർശന നടപടി എടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എൻഫോഴ്സസ്മെന്റ്റ് ആർ ടി ഒ അറിയിച്ചു.
Kannur
പൊതുജനങ്ങളുടെ ശ്രദ്ധക്ക്


കണ്ണൂർ: കെ.എസ്.ഇ.ബി ലിമിറ്റഡ് ട്രാൻസ്ട്രിഡ് പദ്ധതി പ്രകാരം മുണ്ടയാട് സബ് സ്റ്റേഷൻ മുതൽ മാങ്ങാട് സബ് സ്റ്റേഷൻ വരെയായി നിർമിച്ച 110 കെ വി ഡബിൾ സർക്യൂട്ട് ലൈനിൽ 4ന് ചൊവ്വാഴ്ച രാവിലെ പത്ത് മുതൽ പരീക്ഷണ അടിസ്‌ഥാനത്തിൽ വൈദ്യുതി പ്രവഹിക്കും.ആയതിനാൽ പൊതുജനങ്ങൾ ടവറുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ ശ്രദ്ധിക്കണമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു. ലൈനിലോ മറ്റോ എന്തെങ്കിലും അസാധാരണത്വം ശ്രദ്ധയിൽ പെട്ടാൻ താഴെ കാണുന്ന ഫോൺ നമ്പറിൽ അറിയിക്കുക.മുണ്ടയാട് സബ് സ്‌റ്റേഷൻ: 9496 011 329, മാങ്ങാട് സബ് സ്റ്റേഷൻ: 9496 011 319, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ: 9496 001 658, അസിസ്റ്റൻ്റ് എഞ്ചിനീയർ: 9496 018 754.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്