സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 8540 ക്ലാർക്ക് ഒഴിവുകൾ

Share our post

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യേറ്റ് തസ്‌തികയിൽ 8540 ഒഴിവുകൾ. ഡിസംബർ ഏഴ് വരെ ഓൺലൈനിൽ അപേക്ഷിക്കാം. കേരളത്തിൽ 58 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാത്രം അപേക്ഷിക്കുക. ആ സംസ്‌ഥാനത്തെ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം.

ശമ്പളം: 17,900 – 47,920 രൂപ. യോഗ്യത: ബിരുദം. പ്രായം: 2023 ഏപ്രിൽ ഒന്നിന് 20-28 (അർഹർക്ക് ഇളവ്).

ഓൺലൈനായി പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ട്. ഒരു മണിക്കൂറിന്റെ പ്രിലിമിനറി പരീക്ഷ ജനുവരിയിൽ. ചോദ്യങ്ങൾ മലയാളത്തിലും ലഭിക്കും.

കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് : sbi.co.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!