Connect with us

Kerala

പത്താം ക്ലാസ് പാസായവർക്ക് കേന്ദ്ര പൊലീസ് സേനകളിൽ അവസരം

Published

on

Share our post

ന്യൂഡൽഹി: പത്താം ക്ലാസ് പാസായവർക്ക് കേന്ദ്ര പൊലീസ് സേനകളിൽ വൻ അവസരം. 26,146 ഒഴിവുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിലുള്ളതിനേക്കാൾ ഒഴിവുകൾ വർധിച്ചേക്കാമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ബി.എസ്.എഫ്-6174, സി.ഐ.എസ്.എഫ്- 11025, സി.ആർ.പി.എഫ്- 3337, എസ്.എസ്.ബി- 635 , ഐ.ടി.ബി.പി- 3189, എ.ആർ- 1490, എസ്.എസ്.എഫ്- 296 എന്നിങ്ങനെയാണ് നിലവിലെ ഒഴിവുകൾ‌. ശമ്പള സ്കെയിൽ – 21700 – 69,100 (Pay level-3). പ്രായം – 18 – 23 (2.1.2001 നും 1.1.2006 നും ഇടയിൽ ജനിച്ചവർ) സംവരണവിഭാഗത്തിന് ഇളവുണ്ട്.

അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. ആഭ്യന്തരമന്ത്രാലയം സ്റ്റാഫ്‌സെലക്ഷൻ കമ്മിഷൻ മുഖേനയാണ് കേന്ദ്രപോലീസിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ssc.nic.in എന്ന വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ രീതിയിൽ ഓൺലൈനായി അപേക്ഷിക്കണം.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ്. രണ്ട് മാർക്ക് വീതമുള്ള 80 ചോദ്യങ്ങളാണ് ഉണ്ടാവുക. ഒരു മണിക്കൂറായിരിക്കും പരീക്ഷാസമയം. നെഗറ്റീവ് മാർക്കുണ്ട്. ഒരു ഉത്തരം തെറ്റിയാൽ 0.25മാർക്ക് കുറയ്ക്കും. ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ്‌ ഓൺലൈൻ പരീക്ഷ. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൂടാതെ മലയാളം അടക്കം 13 പ്രാദേശിക ഭാഷകളിലും പരീക്ഷ എഴുതാം.


Share our post

Kerala

മെയ് പത്തിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ഹാജിമാരുടെ ലഗേജിന് നിയന്ത്രണം

Published

on

Share our post

മലപ്പുറം: രാജ്യത്ത് വിമാന സർവ്വീസുകൾക്ക് എയർ ട്രാഫിക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ ഹാജിമാരുടെ ലഗേജിന് നിയന്ത്രണം. കോഴിക്കോട് എയർപോർട്ടിൽ നിന്ന് മെയ് 10ന് പുറപ്പെടുന്ന (IX3011, IX3031) വിമാനത്തിലെ ഹാജിമാർക്ക് പരമാവധി 30 കിലോ ലഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ (15 കിലോയുടെ രണ്ട് ബാഗ് വീതം) എന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. ഹാൻഡ് ബാഗിന്റെ ഭാരം പരമാവധി എഴ് കിലോയായിരിക്കും. ഒരു കാരണവശാലും അനുവദിച്ചതിൽ നിന്നും കൂടുതൽ ഭാരം അനുവദിക്കുകയില്ലെന്നും ലഗേജിൽ പുതുതായി വന്നിരിക്കുന്ന നിർദേശങ്ങൾ ഹാജിമാർ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. തുടർന്നുള്ള ദിവസങ്ങളിലെ വിവരങ്ങൾ എയർലൈൻസിൽ നിന്ന് ലഭിക്കുന്ന മുറക്ക് പിന്നീട് അറിയിക്കുമെന്നും ഹാജിമാർക്കുള്ള എല്ലാ നിർദേശങ്ങളും അവരുടെ വിമാനത്തിലെ സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ മുഖേന അറിയിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ കെ. കക്കൂത്ത് പറഞ്ഞു.


Share our post
Continue Reading

Kerala

യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി കൊച്ചി വിമാനത്താവളവും; അന്താരാഷ്ട്ര യാത്രക്കാർ അഞ്ച് മണിക്കൂർ നേരത്തെയെത്തണം

Published

on

Share our post

കൊച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ യാത്രക്കാർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റി പ്രത്യേക നിർദേശം പുറത്തിറക്കി. ആഭ്യന്തര – അന്താരാഷ്ട്ര യാത്രകൾക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തണമെന്നാണ് അറിയിപ്പ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിർദേശം ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു.

കൊച്ചി വിമാനത്താവളം സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കിയതിനാൽ യാത്രക്കാർ കൂടുതൽ സമയം പരിശോധനകൾക്ക് വിധേയമാകേണ്ടി വരും. ഈ സാഹചര്യത്തിൽ അതുകൂടി കണക്കാക്കി നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നാണ് അറിയിപ്പ്.

ആഭ്യന്തര വിമാന യാത്രകൾക്കായി വരുന്നവർ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുമ്പും അന്താരാഷ്ട്ര യാത്രകൾക്കായി എത്തുന്നവർ അഞ്ച് മണിക്കൂർ മുമ്പും എത്തിയാൽ നടപടികൾ സുഗമമായി പൂർത്തിയാക്കും. അവസാന നിമിഷത്തെ തിരക്കും ബുദ്ധിമുട്ടും ഒഴിക്കാനും ഇതിലൂടെ സാധിക്കും. പുതിയ സാഹചര്യത്തിൽ യാത്രക്കാർ സഹകരിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.


Share our post
Continue Reading

Breaking News

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

Published

on

Share our post

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.

വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.

https://pareekshabhavan.kerala.gov.in

https://prd.kerala.gov.in

https://results.kerala.gov.in

https://examresults.kerala.gov.in

https://kbpe.kerala.gov.in

https://results.digilocker.kerala.gov.in

https://sslcexam.kerala.gov.in

https://results.kite.kerala.gov.in .

എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.


Share our post
Continue Reading

Trending

error: Content is protected !!