എം.ടിയുടെ “നാലുകെട്ടി’ലെ കഥാപാത്രം യൂസഫ് ഹാജി അന്തരിച്ചു

പാലക്കാട്: മലയാളത്തിന്റെ വിശ്രുത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ നാലുകെട്ട് നോവലിലെ ജീവിച്ചിരുന്ന കഥാപാത്രം യൂസഫ് ഹാജി (96) അന്തരിച്ചു.
എം.ടിയെ കാണാനായി കൂടല്ലൂരിൽ എത്തിയിരുന്ന സാഹിത്യപ്രേമികൾ റംല സ്റ്റോഴ്സ് ഉടമയായ യൂസഫ് ഹാജിയെയും തേടിയെത്തിയിരുന്നു.
നാലുകെട്ടിലെ കഥാപാത്രമായിരുന്നു യൂസഫ് ഹാജിയും അദ്ദേഹം 1948ൽ ആരംഭിച്ച പീടികയും. സാമൂഹിക പ്രവർത്തകൻ കൂടിയായിരുന്നു യൂസഫ് ഹാജി. നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലും മുന്നിൽ നിന്ന വ്യക്തിത്വമാണ്.