THALASSERRY
മാലിന്യം നിറഞ്ഞ് തലശ്ശേരി കടലോരം

തലശ്ശേരി: നിരീക്ഷണ കാമറകൾ ഏറെവന്നിട്ടും കടലോരത്തെ മാലിന്യ നിക്ഷേപത്തിന് അറുതിയായില്ല. തലശ്ശേരി കടൽപാലം പരിസരത്തും ദേശീയപാതയിൽ കോടതി റോഡിലെ കടലോരത്തും മാലിന്യം തള്ളുന്നത് പതിവാണ്. കോടതി പരിസരത്ത് ഐ.എം.എ ഹൗസിന് സമാന്തരമായുള്ള റോഡരികിൽ മത്സ്യവണ്ടികളിൽനിന്നുള്ള മലിനജലമൊഴുക്കുന്നത് തടയാനും നടപടിയില്ല. കുറ്റകൃത്യം കണ്ടെത്താൻ നഗരസഭ നിരീക്ഷണ കാമറകൾ സ്ഥാപിച്ച ഭാഗങ്ങളിൽതന്നെ നിയമലംഘനം തുടരുകയാണ്.
രാത്രിയുടെ മറവിൽ കടൽക്കരയിൽ മാലിന്യം തള്ളുന്നത് നഗരത്തിൽ വ്യാപകമാണ്. പലതവണ കൗൺസിൽ യോഗങ്ങളിൽ നഗരസഭാംഗങ്ങൾ ഇക്കാര്യം ഉന്നയിച്ചപ്പോഴാണ് മാലിന്യനിക്ഷേപം കണ്ടെത്താൻ പലയിടത്തും നിരീക്ഷണ കാമറ സ്ഥാപിച്ചത്. ഇതിനിടെ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ നേതൃത്വത്തിൽ മാസ് ക്ലീനിങ് കാമ്പയിൻ ഉൾപ്പെടെ നടത്തി. എന്നാൽ, കടലോരം പഴയപടി തന്നെ.
ദേശീയപാതയിൽ കടലോരത്തെ മാലിന്യം ഉല്ലാസത്തിനെത്തുന്നവർക്കും അറപ്പുളവാക്കുകയാണ്. രണ്ട് പാർക്കുകൾ, ജില്ല കോടതി, പള്ളി, ഹോട്ടലുകൾ, അഭിഭാഷകരുടെ നിരവധി ഓഫിസുകൾ എന്നിവ സ്ഥിതി ചെയ്യുന്ന സ്ഥലമാണിവിടെ. രാത്രിയുടെ മറവിലാണ് കടലോരത്ത് ആളുകൾ മാലിന്യം വലിച്ചെറിയുന്നത്.
ഇതേ സ്ഥലത്താണ് മത്സ്യം കയറ്റിയെത്തുന്ന ലോറികൾ നിർത്തിയിട്ട് മലിനജലം റോഡരികിൽ ഒഴുക്കിവിടുന്നതും. അസഹനീയമായ ദുർഗന്ധമാണിവിടെ. കടലോരത്തെ ദുർഗന്ധം രണ്ടു കിലോമീറ്റർ വരെ എത്തുന്നതായി പരിസരവാസികൾ പറയുന്നു. പാർക്കിലെത്തുന്ന സഞ്ചാരികളെയും കടലോരത്തെ ദുർഗന്ധം മനംമടുപ്പിക്കുകയാണ്.
ദേശീയപാതയിലൂടെ കടന്നുപോകുന്ന മത്സ്യവാഹനങ്ങൾ മിക്കസമയങ്ങളിലും ഐ.എം.എ ഹാൾ പരിസരത്താണ് മണിക്കൂറുകളോളം നിർത്തിയിടുന്നത്. റോഡരികിലാണ് മലിനജലം ഒഴുക്കുന്നത്. ഇതുകാരണം പരിസരം മുഴുവൻ ദുർഗന്ധം അസഹനീയമാവുകയാണ്. ഐ.എം.എ ഹാൾ പരിസരത്ത് മത്സ്യവാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നത് തടയാൻ നഗരസഭ ആരോഗ്യവിഭാഗം അധികൃതർക്ക് സാധിക്കുന്നില്ല.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
THALASSERRY
പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്