ഖരമാലിന്യ സംസ്‌കരണം: ഹാക്കത്തോണിൽ ആശയങ്ങൾ സമർപ്പിക്കാം

Share our post

ഖരമാലിന്യ സംസ്‌കരണ രംഗത്ത് നിലവിൽ പരിഹാരം കാണാൻ സാധിക്കാത്ത പ്രശ്നങ്ങൾക്ക് നൂതനാശയങ്ങൾ വഴി സമഗ്രവും സംയോജിതവുമായ പരിഹാരം കണ്ടെത്താനായി ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ്, കെ-ഡിസ്‌ക്, കില, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ എന്നിവ സംയുക്തമായാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. ഹാക്കത്തോണിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകൾക്കും, സ്ഥാപനങ്ങൾക്കും ആശയദാതാക്കൾക്കും നൂതനാശയ പരിഹാരങ്ങൾ ഡിസംബർ 3 വരെ https://kdisc.innovatealpha.org എന്ന പോർട്ടൽ വഴി സമർപ്പിക്കാം.

സംസ്ഥാനത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും സ്റ്റാർട്ടപ്പുകളെയും ആശയദാതാക്കളെയും ഉൾപ്പെടുത്തി, സാങ്കേതിക മികവും സാമൂഹ്യ സ്വീകാര്യതയും ഉള്ള പരിഹാര മാർഗങ്ങൾ കണ്ടെത്തുന്നതിനാണ് ഹാക്കത്തോൺ. മാലിന്യ സംസ്‌കരണത്തിനുള്ള സാങ്കേതിക വിദ്യകൾ, മാലിന്യം കൈകാര്യം ചെയ്യൽ, മാലിന്യം വേർതിരിക്കൽ, മാലിന്യ കൈമാറ്റം എന്നിവയ്ക്കുള്ള സാങ്കേതിക വിദ്യകൾ, മാലിന്യസംസ്‌കരണം, മാലിന്യ പുനരുപയോഗം, മാലിന്യം കുറയ്ക്കൽ, വീണ്ടെടുക്കൽ എന്നിവയ്ക്കുള്ള ബിസിനസ് മാതൃകകൾ, വിഭവ പുനരുപയോഗവും പരിപാലനവും എന്നീ മേഖലകളിൽ ഉൾപ്പെടുന്ന മുപ്പതിലധികം പ്രശ്നങ്ങൾക്ക് ഹാക്കത്തോൺ വഴി പരിഹാരം തേടും. നവംബർ 3 ന് ആരംഭിച്ച ഹാക്കത്തോൺ പ്രക്രിയ വഴി 2024 ഫെബ്രുവരിയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നടപ്പിലാക്കാൻ സാധിക്കുന്ന പരിഹാര മാർഗങ്ങൾക്ക് രൂപം നൽകും. ഫോൺ: 97784 32329


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!