മുഴക്കുന്ന് ഗ്രാമീണ വായനശാല എഴുപതാം വാർഷിക സമാപനം ഞായറാഴ്ച

പേരാവൂർ: മുഴക്കുന്ന് ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ എഴുപതാം വാർഷിക സമാപനം ഞായറാഴ്ച മുഴക്കുന്ന് ടൗണിൽ നടക്കും. വൈകിട്ട് അഞ്ചിന് കെ.കെ.ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
സിനിമാ താരം അഡ്വ.സി.ഷുക്കൂർ മുഖ്യാതിഥിയാവും. ദേശീയ കളരിപ്പയറ്റ് ജേതാക്കൾക്കുള്ള ആദരവും ഗായകൻ അലോഷിയുടെ ഗസൽ നൈറ്റുമുണ്ടാവും.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി. ഗോപാലൻ, വൈസ്.ചെയർമാൻ കെ.ശശീന്ദ്രൻ, കൺവീനർ പി. സുർജിത്ത് എന്നിവർ സംബന്ധിച്ചു.