സഹകരണ പരീക്ഷാബോര്‍ഡ് പരീക്ഷാ വിജ്ഞാപനം ഡിസംബര്‍ 20-ന്

തിരുവനന്തപുരം: സഹകരണസംഘം / ബാങ്കുകളിലെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലാര്‍ക്ക് / കാഷ്യര്‍, ടൈപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, സിസ്റ്റം സൂപ്പര്‍വൈസര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് സംഘം / ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരമുള്ള ഒഴിവുകളിലേക്ക് ഡിസംബര്‍ 20-ന് വിജ്ഞാപനം പുറപ്പെടുവിക്കും.
ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാനുള്ള ഉദ്യോഗാര്‍ഥികള്‍ വിജ്ഞാപനത്തിന് മുന്‍പ് പൂര്‍ത്തീകരിക്കണം. സംഘം / ബാങ്കുകള്‍ കൂടി ഒറ്റത്തവണ (One time) രജിസ്ട്രേഷനായുള്ള യൂസര്‍ നെയിം, പാസ്വേര്‍ഡ് എന്നിവയ്ക്കായി പരീക്ഷാ ബോര്‍ഡിനെ ബന്ധപ്പെടണം.
സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന്റെ മേയ് 25-ലെ 8/2023 നമ്പര്‍ വിജ്ഞാപന പ്രകാരമുള്ള സംഘം / ബാങ്കുകളിലെ ജീവനക്കാരുടെ വിവിധ സ്ട്രീമുകള്‍ക്കു കീഴിലെ ഉദ്യോഗക്കയറ്റ പരീക്ഷ ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ സെന്ററുകളിലായി നടത്തും.
പരീക്ഷയെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പരീക്ഷയുടെ പത്തു ദിവസം മുന്‍പ് അപേക്ഷയില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറില്‍ എസ്.എം.എസ്. മുഖാന്തരവും അറിയിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2468690.0.