എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ക്രിസ്മസ് ഓഫര്‍; വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്

Share our post

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര, അന്തര്‍ദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് ലഭ്യമാക്കുന്ന ‘ക്രിസ്മസ് കംസ് എര്‍ലി’ സെയില്‍ പ്രഖ്യാപിച്ചു. 2023 ഡിസംബര്‍ 2 മുതല്‍ 2024 മെയ് 30 വരെ നടത്തുന്ന യാത്രകള്‍ക്കായുള്ള ബുക്കിംഗുകള്‍ക്കാണ് ഓഫര്‍ ബാധകമാവുക. കൂടാതെ എയര്‍ലൈനിന്റെ മൊബൈല്‍ ആപ്പിലും വെബ്സൈറ്റായ airindiaexpress.com-epw ലോഗിന്‍ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ എക്സ്പ്രസ് എഹെഡ് സേവനങ്ങളും സീറോ കണ്‍വീനിയന്‍സ് ഫീ സൗകര്യവും അധികമായി ലഭിക്കും.

ബെംഗളൂരുവില്‍ നിന്ന് കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം, മംഗലാപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും ചെന്നൈ-തിരുവനന്തപുരം, കണ്ണൂര്‍-തിരുവനന്തപുരം തുടങ്ങിയ റൂട്ടുകളിലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് മികച്ച നിരക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. ഹൈദരാബാദിനെ കൊച്ചി, ലഖ്‌നൗ, അമൃത്സര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകളും എയര്‍ലൈന്‍ അടുത്തിടെ ആരംഭിച്ചിരുന്നു.

ടാറ്റ ന്യൂപാസ് റിവാര്‍ഡ്‌സ് പ്രോഗ്രാമിലെ അംഗങ്ങള്‍ക്ക് ഭക്ഷണം, സീറ്റുകള്‍, ബാഗേജുകള്‍, മാറ്റം, റദ്ദാക്കല്‍ ഫീസ് ഇളവുകള്‍ എന്നിവ പോലുള്ള എക്‌സ്‌ക്ലൂസീവ് മെമ്പര്‍ ആനുകൂല്യങ്ങളും ലഭിക്കും. ലോയല്‍റ്റി അംഗങ്ങള്‍ക്ക് പുറമേ, വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ആശ്രിതര്‍, സായുധ സേനാംഗങ്ങള്‍ എന്നിവര്‍ക്കും airindiaexpress.com ല്‍ പ്രത്യേക നിരക്കുകള്‍ ലഭിക്കും.

29 ബോയിംഗ് 737, 28 എയര്‍ബസ് എ320 എന്നിവയുള്‍പ്പെടെ 57 വിമാനങ്ങളുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് 30 ആഭ്യന്തര, 14 അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനങ്ങളിലേക്കായി പ്രതിദിനം 300 ലധികം വിമാനസര്‍വീസുകള്‍ നടത്തുന്നുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടുത്തിടെ നവീകരിച്ച ബ്രാന്‍ഡ് ഐഡന്റിറ്റി അനാവരണം ചെയ്തിരുന്നു. വൈവിധ്യമാര്‍ന്ന ഗോര്‍മേര്‍ ഭക്ഷണം, സുഖപ്രദമായ ഇരിപ്പിടങ്ങള്‍, എയര്‍ഫ്‌ലിക്‌സ് ഇന്‍-ഫ്‌ലൈറ്റ് എക്‌സ്പീരിയന്‍സ് ഹബ്, എക്‌സ്‌ക്ലൂസീവ് ലോയല്‍റ്റി ആനുകൂല്യങ്ങള്‍ എന്നിവ എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!