വൈദ്യുതി ബിൽ കുടിശിക തീർക്കുന്നവർക്ക് സമ്മാനം
വൈദ്യുതി ബിൽ കുടിശിക തീർക്കുന്നവർക്ക് സമ്മാനം. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പങ്കെടുക്കുന്നവർക്കാണ് ബോർഡിന്റെ സമ്മാനം ലഭിക്കുക. ഓരോ ഇലക്ട്രിക്കൽ സർക്കിളിലും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഉപയോക്താവിനാണ് സമ്മാനം. പദ്ധതിയുടെ ഭാഗമായി അടച്ച ആകെ പലിശ തുകയുടെ 4% കണക്കാക്കി പരമാവധി 10,000 രൂപ വരെ സമ്മാനമായി നേടാം.
30വരെ പണം അടക്കുന്നവരുടെ നറുക്കെടുപ്പ് ഡിസംബർ ആദ്യ വാരവും, ഡിസംബറിൽ അടക്കുന്നവരുടെ നറുക്കെടുപ്പ് ജനുവരി ആദ്യ വാരവും നടത്തും.
httsp://ots.kse.in എന്ന വെബ് പോർട്ടൽ വഴി കുടിശിക സംബന്ധിച്ച വിശദാംശങ്ങൾ അറിയാനും പണം അടക്കാനും കഴിയും.