പാതയോരങ്ങൾ കാടുകയറി; കാൽനട യാത്രക്കാർക്ക് ദുരിതം

ചിറ്റാരിപ്പറമ്പ് : കാടു കയറിയ റോഡരികുകൾ കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു. ആലച്ചേരി ചെട്ട്യാൻമുക്ക് മുതൽ അറയങ്ങാട് പാലം വരെയും തൊടീക്കളം കീഴക്കാൽ മുതൽ അമ്പലം വരെയും മുടപ്പത്തൂർ, ആയിത്തര റോഡുകളിൽ മുഴുവനായും കുറ്റിക്കാട് വളർന്ന് റോഡിന് തന്നെ ഭീഷണിയായി മാറി. മാനന്തവാടി റോഡിൽ പെരുവ, കോളയാട് ഭാഗങ്ങളിൽ ഉൾപ്പെടെ ഇതേ അവസ്ഥയാണ്.
കഴിഞ്ഞ ദിവസം നടന്ന നവ കേരള സദസ്സിനിടെ പ്രദേശവാസികൾ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട ചില അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും വേണ്ട നടപടികൾ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
റോഡരികിൽ കാൽനട യാത്രക്കാർക്കും മറ്റും ഭീഷണിയായി വളർന്ന കാടുകൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് പൊതു പ്രവർത്തകനായ വാഴയിൽ ഭാസ്കരൻ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ അപേക്ഷ നൽകിയിട്ടുണ്ട്.