മാലൂര്‍ പഞ്ചായത്തിലെ സ്‌കൂളുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

മാലൂര്‍: ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് മാലൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍
മാലൂര്‍ പഞ്ചായത്തിലെ സ്‌കൂളുകളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പാചക സ്ഥലം, സംഭരണ മുറി, ടോയ്ലറ്റ്, ജല സ്രോതസ്സ്, മാലിന്യ നിര്‍മ്മാര്‍ജന സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ചു.
മാലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. സുബന്‍ , ആര്‍. ബി. എസ് കെ നേഴ്‌സ് റിഷ. സി. കെ എന്നിവര്‍ പങ്കെടുത്തു.