തലശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു

Share our post

തലശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകാനാണ് നിലവിലെ തീരുമാനം. എന്നാൽ നിർമ്മാണത്തെ ചൊല്ലിയുള്ള കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പോരും മുറുകയാണ്. ഒന്നും ചെയ്യാത്തവർ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

ഏറെ കാലമായുള്ള യാത്രാ ദുരിതത്തിനും ഗതാഗത കുരുക്കിനുമാണ് പരിഹാരം ആകുന്നത്. 18.6 കിലോ മീറ്റർ ദൂരമുള്ള തലശേരി – മാഹി ബൈപ്പാസ് തുറക്കുന്നതോടെ യാത്രയുടെ വേഗം കൂടും. 1977 ൽ സ്ഥലം ഏറ്റെടുക്കൽ ആരംഭിച്ചെങ്കിലും 2018 നവംബറിലാണ് പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്.

ബീമുകൾ തകർന്നുവീണതും കൊവിഡും പ്രതിസന്ധിയും നിർമ്മാണത്തിന്റെ വേഗത കുറച്ചു. ഉദ്ഘാടനം അടുക്കവെ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പേരിലുള്ള വാദ പ്രതിവാദങ്ങളും ചൂടുപിടിക്കുകയാണ്. കേരളത്തിലെ ആദ്യ ആറ് വരി പാത യാഥാർത്ഥ്യമാക്കിയ കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ എന്നാണ് ബി. ജെ. പി സൈബർ ഇടങ്ങളിലെ പോസ്റ്റുകൾ. ഇതിനോടുള്ള മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ.

കുതിരാനിൽ ഉൾപ്പെടെ ഇത്തരം ബി ജെ പി നീക്കങ്ങൾ കണ്ടതാണെന്നും ക്രേഡിറ്റ് കിട്ടിയാൽ സുഖം ലഭിക്കുമെങ്കിൽ കിട്ടട്ടെയെന് പൊതുമരാമത്ത് മന്ത്രി പി. എ മുഹമ്മദ് റിയാസും പ്രതികരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!