Connect with us

Kannur

പാമ്പു വളർത്തുകേന്ദ്രത്തിൽ കാട്ടുപാമ്പിന്‌ പിറന്നത് പത്ത് കുഞ്ഞുങ്ങൾ

Published

on

Share our post

പറശ്ശിനിക്കടവ് : പാമ്പുവളർത്തു കേന്ദ്രത്തിലെ കമല എന്ന്‌ പേരിട്ട കാട്ടുപാമ്പിന് (Coelognathus helena monticollaris) പിറന്നത് 10 കുഞ്ഞുങ്ങൾ. പത്ത് മുട്ടകളാണ് കഴിഞ്ഞദിവസം വിരിഞ്ഞത്. ഓഗസ്റ്റ് 30-നാണ് മുട്ടയിട്ടത്. 80 ദിവസത്തിനുശേഷം വിരിഞ്ഞു. കുഞ്ഞുങ്ങൾക്ക് ഒരടിയോളം നീളമുണ്ട്. എല്ലാ കുഞ്ഞുങ്ങളും ആരോഗ്യ വാന്മാരാണ്.

ആറുമുതൽ 12 മുട്ടകൾ വരെ ഇടുന്നവയാണ് കാട്ടുപാമ്പുകൾ. പരമാവധി നീളം 1.5 മീറ്റർ ആണ്. മുട്ട വിരിഞ്ഞ്‌ കുഞ്ഞ്‌ പുറത്തുവരാൻ കുറഞ്ഞത് രണ്ടുമാസം വേണ്ടിവരും. മുട്ടയിടുന്ന ഇനമായതിനാൽ ഇവയെ ഓവോ വിവി പാരിറ്റി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തവിട്ടുനിറമുള്ള ഇവയുടെ ശരീരത്തിനു കുറുകെയായി കറുപ്പും വെള്ളയും ഇടവിട്ടുള്ള വീതിയുള്ള വളയങ്ങൾ കാണാം.

ശരീരത്തിൽ ഈ വളയങ്ങളുള്ളതിനാൽ പലപ്പോഴും ഇവയെ വിഷപ്പാമ്പായി തെറ്റിദ്ധരിക്കാറുണ്ട്. അപായഘട്ടങ്ങളിൽ ആക്രമണ സ്വഭാവം കാണിക്കാറുള്ള ഇവ ചുരുണ്ട് ശത്രുവിനുനേരേ തലയുയർത്തി ചാടിക്കടിക്കുന്നവയാണ്.

ഇരകളെ വരിഞ്ഞുമുറുക്കി കൊന്നാണ് ഭക്ഷിക്കുന്നത്. എലികളെ പ്രധാന ആഹാരമാക്കുന്ന ഇവയെ ഐ.യു.സി.എൻ. റെഡ് ഡേറ്റ ബുക്കിൽ ഷെഡ്യൂൾ മൂന്ന് പാർട്ട് ഒന്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

2023 ജനുവരി മുതൽ നിരവധി പുതിയ അതിഥികളാണ് പാമ്പു വളർത്തുകേന്ദ്രത്തിലെ കുടുംബത്തിലേക്ക് എത്തിയത്. ‘കല്യാണി’ എന്ന നീർക്കോലിയുടെ കുഞ്ഞുങ്ങൾ, റാൻ, ഇവ, നോവ എന്ന എമുക്കുഞ്ഞുങ്ങൾ, കേശു എന്ന തൊപ്പിക്കുരങ്ങ്, ബെല്ല എന്ന മണ്ണൂലി പാമ്പിന്റെ കുഞ്ഞുങ്ങൾ, വാസുകി, മാനസ എന്നീ അണലി പാമ്പിന്റെ കുഞ്ഞുങ്ങൾ.

‘കാ’ എന്ന പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ , ഒടുവിലായി കമല എന്ന കാട്ടുപാമ്പിന്റെ കുഞ്ഞുങ്ങൾ കൂടി എത്തിയതോടെ സന്ദർശകർക്ക് കൂടുതൽ കാഴ്ചവിരുന്നൊരുങ്ങും.


Share our post

Kannur

കാഞ്ഞിരോട്–പഴശ്ശി 33 കെ.വി ലൈൻ നവീകരണം അന്തിമഘട്ടത്തിൽ

Published

on

Share our post

കണ്ണൂർ: കാഞ്ഞിരോട്–- -പഴശ്ശി കെ.എസ്‌.ഇ.ബി 33 കെവി ലൈൻ നവീകരണം അന്തിമഘട്ടത്തിലായി. മട്ടന്നൂരിൽനിന്ന് പഴശ്ശി സബ്സ്റ്റേഷിനിലേക്ക് നിലവിൽ ഒരു 33 കെവി ലൈൻ മാത്രമാണുള്ളത്‌. ഈ ലൈനിൽ അറ്റകുറ്റപ്പണി നടത്തുമ്പോഴും തകരാർ സംഭവിച്ചാലും വൈദ്യുതി തടസ്സമുണ്ടാകാറുണ്ട്‌. 2001 ൽ സ്ഥാപിച്ചതാണ്‌ ലൈൻ. പഴക്കംകാരണം സ്ഥിരമായി തകരാറുകളുണ്ടാകാൻ തുടങ്ങിയതോടെയാണ്‌ നവീകരണം തുടങ്ങിയത്‌. 15 കോടി രൂപയാണ്‌ ചെലവ്‌. കാഞ്ഞിരോട് മുതൽ പെരിഞ്ചേരിവരെ മൂന്നിൽ രണ്ട് ഭാഗം പ്രവൃത്തി പൂർത്തിയായി. ദ്രുതഗതിയിലാണ്‌ ബാക്കിയുള്ള പണികൾ നടക്കുന്നത്‌. അസി. എക്സിക്യുട്ടീവ് എൻജിനിയർ ബിജുമോഹൻ, അസി. എൻജിനിയർ വിനോദ് കുമാർ എന്നിവരാണ്‌ മേൽനോട്ടം. ജില്ലയിൽ പുതുതായിവരുന്ന ഐടി ആൻഡ്‌ സയൻസ് പാർക്കിലേക്കുള്ള വൈദ്യുതി വിതരണവും ഈ ലൈൻ വഴിയായിരിക്കും. കൃഷിയിടങ്ങളിലൂടെ കടന്നുപോവുന്നതിനാൽ വൈദ്യുത വിതരണം സുരക്ഷിതമാക്കുന്നതിനും അപകടരഹിതമാക്കുന്നതിനും ഇൻസുലേറ്റഡ് കേബിളുകളും പോളുകളും 14 മീറ്റർ ലാറ്റിസ് പോളുകളും ഉപയോഗിക്കുന്നുണ്ട്‌. പുതിയ എ പോളുകളും ലാറ്റിസ് പോളുകളും ഉയോഗിക്കുന്നതിലൂടെ സ്റ്റേകളും സപ്പോർട്ടുകളും പരമാവധി ഒഴിവാക്കാനുമായി. ഇൻസുലേറ്റഡ് കേബിൾ ഉപയോഗിക്കുന്നതിനാൽ വൈദ്യുതി സുരക്ഷയും ഉറപ്പുവരുത്തുന്നു. മെയ്‌മാസം പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കാഞ്ഞിരോട് ട്രാൻസ്മിഷൻ ഡിവിഷൻ എക്‌സിക്യുട്ടീവ്‌ എൻജിനിയർ ബാബു പ്രജിത്ത് അറിയിച്ചു.


Share our post
Continue Reading

Kannur

ബന്ധു അയച്ച ലൊക്കേഷന്‍ മാറി, മുഹൂര്‍ത്തത്തിന് വധു ഇരിട്ടിയിലും വരന്‍ വടകരയിലും

Published

on

Share our post

കണ്ണൂര്‍ : മുഹൂര്‍ത്തം അടുത്തപ്പോള്‍ വരനെ കാണാനില്ല. ആശങ്കയുടെ മുള്‍മുനയില്‍ വധു കാത്തുനിന്നത് മണിക്കൂറുകളോളം. മുഹൂര്‍ത്തം തെറ്റി മൂന്നുമണിക്കൂര്‍ കഴിഞ്ഞെത്തിയ വരന്‍ വരണമാല്യം അണിയിച്ചപ്പോഴാണ് വധുവിന് ശ്വാസംനേരെവീണത്.

ഇരിട്ടി സ്വദേശിനിയായ വധുവിന്റെ ബന്ധു തിരുവനന്തപുരത്തുകാരനായ വരന് അയച്ചുകൊടുത്ത ഗൂഗിള്‍ ലൊക്കേഷനാണ് പൊല്ലാപ്പായത്. വധുവിന്റെ ബന്ധു ഇരിട്ടി കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിന് പകരം വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തിന്റെ ലൊക്കേഷനാണ് അയച്ചുകൊടുത്തത്. ഇതോടെ മുഹൂര്‍ത്തത്തിന് താലികെട്ടല്‍ നടന്നില്ലെന്ന് മാത്രമല്ല ക്ഷേത്രത്തിലെ പൂജാരിക്ക് പകരം ക്ഷേത്രജീവനക്കാരനെ പരികര്‍മിയാക്കേണ്ടിയും വന്നു.വധുവിന്റെ ബന്ധു നല്‍കിയ ഗൂഗിള്‍ ലൊക്കേഷന്‍ അനുസരിച്ച് വരനും കുടുംബവും വടകര പയ്യോളിയിലെ കീഴൂര്‍ ശിവക്ഷേത്രത്തിലാണ് എത്തിയത്. 10.30-നുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. സമയമായിട്ടും വരനെയും സംഘത്തെയും കാണാതെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇപ്പോഴെത്തും എന്ന മറുപടിയാണ് കിട്ടിയത്. അല്‍പ്പസമയത്തിനുശേഷം വരനും സംഘവും അമ്പലത്തില്‍ എത്തി.

എന്നാല്‍ എത്തിച്ചേര്‍ന്നത് വിവാഹം നടത്താന്‍ നിശ്ചയിച്ച അമ്പലത്തിലായിരുന്നില്ല. അവിടെ എത്തിയപ്പോള്‍ വധുവിനെയും ബന്ധുക്കളെയും കാണാതെ വന്നതോടെ ഫോണ്‍ വിളിച്ച് ചോദിച്ചപ്പോഴാണ് അയച്ചുകൊടുത്തത് തെറ്റായ ഗൂഗിള്‍ ലൊക്കേഷന്‍ ആണ് എന്ന് തിരിച്ചറിഞ്ഞത് ‘ഞങ്ങളെത്തി നിങ്ങള്‍ എവിടെ’ എന്ന വരന്റെ സംഘത്തിന്റെ അന്വേഷണത്തിലാണ് വരനും വധുവും നില്‍ക്കുന്ന അമ്പലങ്ങള്‍ തമ്മില്‍ 60-ലധികം കിലോമീറ്ററിന്റെ വ്യത്യാസം ഉണ്ടെന്ന് അറിയുന്നത്.

ക്ഷേത്രത്തില്‍ പ്രത്യേകമായി മുഹൂര്‍ത്തം കാണേണ്ടതില്ലെന്നും വരനോട് എത്രയും വേഗമെത്താനും എത്ര വൈകിയായാലും വിവാഹം നടത്താമെന്നും പറഞ്ഞ് ക്ഷേത്രത്തിലെ മേല്‍ശാന്തിയും ജീവനക്കാരും ചേര്‍ന്ന് ആശ്വസിപ്പിക്കുകയായിരുന്നു. ഒന്നരയോടെ വരന്‍ ക്ഷേത്രത്തിലെത്തുകയും ക്ഷേത്രം ജീവനക്കാരുടെ നേതൃത്വത്തില്‍ നടയില്‍വെച്ച് താലിചാര്‍ത്തുകയും ചെയ്തു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.

പെണ്ണുകാണല്‍ ചടങ്ങിന് വരന്‍ വധുവിന്റെ വീട്ടിലെത്തിയിരുന്നുവെങ്കിലും വിവാഹവേദിയായി വധുവിന്റെ കുടുംബക്കാര്‍ നിശ്ചയിച്ച ഇരിട്ടി കീഴൂരിലെ അമ്പലം അറിയില്ലായിരുന്നു. അതിനാലാണ് ഗൂഗിള്‍ ലൊക്കേഷന്റെ സഹായം തേടിയത്.


Share our post
Continue Reading

Kannur

എപ്ലോയ്മെന്റ് കാര്‍‌ഡ് പുതുക്കാൻ മറന്നുപോയോ? ഇനി എളുപ്പത്തില്‍ ഫോണില്‍ ചെയ്യാം

Published

on

Share our post

എപ്ലോയ്മെന്റ് രജീസ്ട്രേഷൻ ചെയ്താലും അത് കൃത്യസമയത്ത് പുതുക്കാൻ മറന്നുപോകുന്നവരാണ് നമ്മളില്‍ പലരും. കൃത്യമായി പുതുക്കിയില്ലെങ്കില്‍ കാർഡ് ക്യാൻസലാവുകയും സീനിയോറിറ്റി നഷ്ടപ്പെടുകയും ചെയ്യും. എന്നാലിപ്പോള്‍ വിവിധ കാരണങ്ങളാല്‍ റദ്ദായ രജിസ്ട്രേഷനുകള്‍ ഈസിയായി പുതുക്കാം. അതും നിങ്ങളുടെ മൊബൈലില്‍ മിനുറ്റുകള്‍ക്കകം. ഒക്ടോബർ 1994 മുതല്‍ സെപ്റ്റംബർ 2024 പുതുക്കാൻ പറ്റാത്തവർക്കാണ് അവസരം. എങ്ങനെയാണ് പുതുക്കേണ്ടതെന്നല്ലേ, അതിനൊരു വഴിയുണ്ട്.
www.eemployment.kerala.gov.in എന്ന സൈറ്റ് ആദ്യം ഓപ്പണ്‍ ചെയ്യണം. ഇതില്‍ പ്രത്യേക പുതുക്കല്‍ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം തുറന്ന് വരുന്ന ടാബില്‍ ജില്ലാ, എക്സ്ചേഞ്ച്, ലോക്കല്‍ബോഡി, വാർഡ്. രജിസ്ട്രേഷൻ നമ്ബർ, ജെൻഡർ, ജനനതീയ്യതി, മൊബൈല്‍ നമ്ബർ, കാപ്ച എന്നിവ നല്‍കിയ ശേഷം ഗെറ്റ് ഡീറ്റൈല്‍സ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. പിന്നീട് കൊടുത്ത വിവരങ്ങളെല്ലാം ശരിയാണെന്ന് വായിച്ച്‌ ഉറപ്പുവരുത്താം. ശേഷം താഴെയുള്ള സ്പെഷ്യല്‍ റിന്യൂ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യാം. പണി കഴിഞ്ഞു. പ്രത്യേകം ശ്രദ്ധിക്കുക, ഏപ്രില്‍ 30 വരെയാണ് ഇതിനുള്ള അവസരം.


Share our post
Continue Reading

Trending

error: Content is protected !!