ലോട്ടറി തൊഴിലാളി വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ: വനിതാ കമ്മിഷൻ ഹിയറിംഗ് 28ന്

കണ്ണൂർ:ലോട്ടറി തൊഴിലാളികളായ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനായി നവംബർ 28ന് രാവിലെ 10ന് കണ്ണൂർ പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് നടത്തും.
വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി ദിവ്യ മുഖ്യാതിഥിയാകും. കമ്മിഷൻ അംഗങ്ങളായ അഡ്വ. പി കുഞ്ഞായിഷ, എലിസബത്ത് മാമ്മൻ മത്തായി, വി. ആർ മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ, കണ്ണൂർ വെൽഫെയർ ഓഫീസർ ടി പ്രദീപൻ, ലോട്ടറി തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണൻ, ലോട്ടറി തൊഴിലാളി യൂണിയൻ (എഐടിയുസി) ജില്ലാ സെക്രട്ടറി ടി നാരായണൻ, ലോട്ടറി തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) സംസ്ഥാന സെക്രട്ടറി പി. വി സജേഷ്, വനിതാ കമ്മിഷൻ പ്രോജക്ട് ഓഫീസർ എൻ ദിവ്യ എന്നിവർ സംസാരിക്കും. കമ്മിഷൻ റിസർച്ച് ഓഫീസർ എ. ആർ അർച്ചന ചർച്ച നയിക്കും.
ലോട്ടറി തൊഴിലാളികളായ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കുകയും പരിഹാരത്തിനായുള്ള നിയമാവബോധം നൽകുകയും ചർച്ചയിൽ ഉരുത്തിരിഞ്ഞു വരുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ശിപാർശകൾ നൽകുകയും ചെയ്യുമെന്ന് അധ്യക്ഷ അറിയിച്ചു.