തണുപ്പുകാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ നെയ്യ് കഴിക്കാം ; അറിയാം ഗുണങ്ങള്‍

തണുപ്പുകാലത്ത് ഭക്ഷണം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ രോഗപ്രതിരോധശേഷിയിലും മാറ്റം വരും. പെട്ടെന്ന് ജലദോഷവും ചുമയുമെല്ലാം പിടിപെടുന്നത് തണുപ്പുകാലത്ത് സാധാരണ കാര്യമാണ്.
എന്നാല്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിക്കാവുന്ന ഒന്നാണ് നെയ്യ്. ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ എ,ഡി, ഇ,കെ,ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.നെയ്യ് തണുപ്പുകാലത്ത് കഴിച്ചാല്‍ നിരവധി ആരോഗ്യഗുണങ്ങളുണ്ട്.
നെയ്യ് കഴിക്കുന്നത് ചര്‍മ്മസംരംക്ഷണത്തിന് വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും ചര്‍മ്മത്തിന് സ്വഭാവിക തിളക്കം പ്രദാനം ചെയ്യുകയും ചര്‍മ്മത്തിന്റെ ആരോഗ്യവും നിലനിര്‍ത്തുകയും ചെയ്യും.ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇവ ഗുണം ചെയ്യും.
നെയ്യിലുള്ള ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിനുകളുമാണ് ഇതിന് സഹായിക്കുന്നത്. അതിനാല്‍ മഞ്ഞുകാലത്ത് നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. വയറിലെ കൊഴുപ്പിനെ കത്തിക്കാന്‍ ഇവ സഹായിക്കും.
ദഹനപ്രശ്‌നങ്ങളുള്ളവരും നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ ഭക്ഷണത്തിന് മുമ്പ് നെയ്യ് കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാനും ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കാനും ഗുണം
ചെയ്യും.ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നെയ്യ് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇത് കാര്യക്ഷമമാക്കും.
എല്ലുകള്‍ക്ക് ബലവും ഉറപ്പും വര്‍ധിപ്പിക്കാന്‍ നെയ്യ് സഹായിക്കുന്നു. ഒരു സ്പൂണ്‍ നെയ്യില്‍ 112 കലോറി അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡും മറ്റ് വിറ്റാമിനുകളും അടങ്ങിയ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)