ട്രൻസ് ജൻഡർക്ക് സ്ത്രീലക്ഷണം: സന്നിധാനത്തു നിന്നും മടക്കി അയച്ചു

ശബരിമല: സന്നിധാനം പൊലീസ് സംശയത്തിന്റെ പേരിൽ പരിശോധന നടത്തിയ ട്രാൻസ് ജെൻഡറിന് സ്ത്രീ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ദർശനം നടത്താൻ അനുവദിക്കാതെ മടക്കി അയച്ചു. ചെന്നൈയിൽ നിന്നും ശബരീശ ദർശനത്തിനെത്തിയ സതീഷ്കുമാർ(25)നെയാണ് പൊലീസ് തടഞ്ഞ് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചത്. ഇന്നലെ വൈകിട്ട് 6ന് സന്നിധാനം നടപന്തലിൽ വെച്ചാണ് ഇവരെ പൊലീസ് കണ്ടെത്തിയത്.