കണ്ണൂരിൽ വൻ മയക്ക് മരുന്ന് വേട്ട
കണ്ണൂർ: കണ്ണൂരിൽ രണ്ട് കേസുകളിലായി യുവതിയടക്കം 4 പേരെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു .156 ഗ്രാം എം.ഡി.എം.എ, 112 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടികൂടി . പുതിയതെരു സ്വദേശി യാസിർ റഫീഖ്, മരക്കാർ കണ്ടി സ്വദേശിനി അപർണ അനീഷ്, ശങ്കരൻ കട സ്വദേശി റിസ്വാൻ റഫീഖ്, സിറ്റി സ്വദേശി ദിൽഷാദ് ലത്തീഫ് എന്നിവരാണ് അറസ്റ്റിലായത്. മയക്ക് മരുന്ന് സംഘത്തെ കുറിച്ച് ഇൻസ്പെക്ടർ പി. എ ബിനു മോഹൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. എസ്. ഐമാരായ പി. പി ഷമീൽ, സവ്യ സചി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്