ഡി.ടി.പി.സിയുടെ തെയ്യം കലണ്ടര്‍; വിവരങ്ങള്‍ നല്‍കാം

കണ്ണൂര്‍:ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയിട്ടുള്ള തെയ്യം കലണ്ടറിലേക്ക് വിവരങ്ങള്‍ നല്‍കാം. തെയ്യം നടക്കുന്ന തീയതി, തെയ്യങ്ങളുടെ വിവരങ്ങള്‍, കാവിന്റെ പേര്, താലൂക്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തെയ്യം കലണ്ടര്‍ സജ്ജീകരിച്ചത്. വിവരങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ 0497 2960336, 9447524545 എന്ന നമ്പറുകളിലോ നല്‍കാം. ഡി.ടി.പി.സിയുടെ വെബ്സൈറ്റില്‍ തെയ്യം കലണ്ടര്‍ ലഭ്യമാകും. https://www.dtpckannur.com/theyyam-calendar.