Connect with us

Kannur

നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളെന്ന് മുഖ്യമന്ത്രി

Published

on

Share our post

നവകേരള സദസില്‍ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലില്‍ നാളിതുവരെ 5,40,722 പരാതികളാണ് ലഭിച്ചത്. അതില്‍ 5,36,525 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു.

അതായത്, 99.2 ശതമാനം പരാതികളിലും പരിഹാരമുണ്ടായിരിക്കുന്നു. ബാക്കിയുള്ള 4,197 പരാതികളിലുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അവയും സമയബന്ധിതമായി പരിഹരിക്കും.

നവകേരള സദസിന് മുന്‍പ് നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകളിലും ജനങ്ങളുടെ വിവിധ വിഷയങ്ങളിലുള്ള പരാതികളിലും വേഗത്തിലുള്ള പരിഹാരം ഉണ്ടായിട്ടുണ്ട്. അദാലത്തുകളില്‍ 76,551 പരാതികളാണ് ആകെ ലഭിച്ചത്.

അതില്‍ 69,413 പരാതികളിലും തീര്‍പ്പുണ്ടായി. ബാക്കിയുള്ള 7,138 പരാതികള്‍ പരിശോധനയിലാണ്. ഹിയറിങ് അടക്കമുള്ള തുടര്‍നടപടികള്‍ വേണ്ട പരാതികളാണ് അവശേഷിക്കുന്നതിലേറെയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

16 മണ്ഡലങ്ങളിലാണ് ഇതുവരെ നവകേരള സദസ്സ് ചേര്‍ന്നത്. ഇതില്‍ നാല് മണ്ഡലങ്ങളിലെ എം. എല്‍. എ മാര്‍ പങ്കെടുത്തിരുന്നില്ല. രാഷ്ട്രീയ എതിര്‍പ്പുന്നയിച്ച് എം. എല്‍. എ മാര്‍ ബഹിഷ്‌കരിച്ച ആ നാല് മണ്ഡലങ്ങളിലുള്‍പ്പെടെ സംഘാടകസമിതികള്‍ പ്രതീക്ഷിച്ചതിന്റെ പലമടങ്ങ് ജനങ്ങളാണെത്തിയത്.

ഒരു ബഹിഷ്‌കരണാഹ്വാനവും ഏശിയില്ല. എന്ന് മാത്രമല്ല, വലിയ തോതില്‍ അപവാദം പ്രചരിപ്പിച്ചവര്‍ അപഹാസ്യരാവുകയും ചെയ്തു. ബഹിഷ്‌കരണാഹ്വാനവും അടിസ്ഥാന രഹിതമായ പ്രചാരണങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് മഹാപ്രവാഹമായി ജനങ്ങള്‍ എത്തുമ്പോള്‍ മനക്കോട്ട തകര്‍ന്നതിന്റെ മനോവിഭ്രാന്തിയാണ് ചിലര്‍ക്ക്.

നാടിന്റെയാകെ നന്മയ്ക്കുവേണ്ടി, കക്ഷിരാഷ്ട്രീയത്തിനതീതമായി നടത്തുന്ന പൊതുപരിപാടിയെ തകര്‍ക്കാന്‍ ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടവരുടെ മനോനില നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

പ്രതിപക്ഷനേതാവിന്റെ തുടര്‍ച്ചയായുള്ള പ്രതികരണങ്ങളുടെ സ്വഭാവം അത്തരമൊരു അവസ്ഥയാണ് വ്യക്തമാക്കുന്നത്. ഇത് ജനങ്ങളുടെ, നാടിന്റെ പരിപാടിയാണ്. ഇതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രതിപക്ഷ നേതാവിനെ ആരെങ്കിലും വിലക്കിയോ?

എം. എല്‍. എ മാര്‍ പ്രതിപക്ഷത്താണോ ഭരണ പക്ഷത്താണോ എന്നത് നോക്കിയല്ല സര്‍ക്കാര്‍ നാടിന്റെ വികസനം സാധ്യമാക്കുന്നത്. എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണയാണ് സര്‍ക്കാര്‍ നല്‍കുന്നത്. പിന്നെന്തിനാണ് ഈ ബഹിഷ്‌കരണവും ആക്രോശവും എന്ന് ജനങ്ങളോട് വിശദീകരിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

എന്ത് കണക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് പരാതികള്‍ തീര്‍പ്പാക്കുന്നില്ല എന്ന് പറയുന്നത്? കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ 16 കേന്ദ്രങ്ങളില്‍ നിന്നായി ലഭിച്ച നിവേദനകളുടെ എണ്ണം 42,862 ആണ്. കണ്ണൂര്‍ ജില്ലയില്‍ 28,630. കാസര്‍കോട്ട് 14,232. ഇങ്ങനെ ലഭിക്കുന്ന നിവേദനങ്ങള്‍ പരിശോധിച്ച് ഇടപെടല്‍ നടത്താനും പ്രശ്‌നപരിഹാരം ഉറപ്പാക്കാനുമുള്ള സംവിധാനം ഒരുക്കുന്നുണ്ട്.

കുട്ടികളെ റോഡില്‍ നിര്‍ത്തുന്നത് ഒഴിവാക്കണം. കുട്ടികളെ പൊരിവെയിലിലാണ് നിര്‍ത്തിയതെന്ന പ്രചാരണം അവസാനിപ്പിക്കണം. ശബരിമല തീര്‍ത്ഥാടനം തടസ്സമില്ലാതെ പുരോഗമിക്കുന്നു.

ശബരിമല ദര്‍ശനത്തിനായി കടന്നുവരേണ്ട നാല് ജില്ലകളിലുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ജാഗ്രത പുലര്‍ത്തുന്നുണ്ട്. തൃശ്ശൂരില്‍ ചില ഭാഗങ്ങളില്‍ അല്പം വെള്ളക്കെട്ടുണ്ട്.

പത്തനംതിട്ടയില്‍ കൃഷിനാശം ഉണ്ടായി. 15 പ്രദേശങ്ങളില്‍ കഴിഞ്ഞ എട്ടു മണിക്കൂറിനുള്ളില്‍ 100 മില്ലിമീറ്ററില്‍ അധികം മഴ പെയ്തിട്ടുണ്ട്.
പ്രധാന അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ചെറിയ അണക്കെട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


Share our post

Kannur

മാലിന്യംതള്ളൽ കേന്ദ്രമായി ചെടിച്ചട്ടികൾ; സ്ഥാപിച്ചത് ടൗൺ സുന്ദരമാക്കാൻ

Published

on

Share our post

ചെറുപുഴ: ചെടിച്ചട്ടികൾ മാലിന്യം തള്ളൽ കേന്ദ്രമായി മാറി. ചെറുപുഴ ടൗൺ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ചെടിച്ചട്ടകളാണു മാലിന്യനിക്ഷേപകേന്ദ്രമായി മാറിയത്. ശ്രേയസ്സ് ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തിലാണു ചെടിച്ചട്ടികൾ സ്ഥാപിച്ചു ടൗൺ സൗന്ദര്യവൽക്കരിച്ചത്.സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെറുപുഴ ടൗൺ റോഡിന്റെ ഇരുവശങ്ങളിലും ഉള്ള സംരക്ഷണ വേലിയിലാണു ചെടിച്ചട്ടികൾ സ്ഥാപിച്ചത്.സംരക്ഷണ വേലിയിൽ സ്ഥാപിച്ച ചെടികൾ വെള്ളം ഒഴിച്ച് സംരക്ഷിക്കാൻ അതാതിടങ്ങളിലെ വ്യാപാരികളെ ചുമതലപ്പെടുത്തുകയും ചെയ്തു.എന്നാൽ ചിലയിടങ്ങളിൽ വെള്ളം ഒഴിക്കാതെ വന്നതോടെ ചെടികൾ ഉണങ്ങി നശിക്കാൻ തുടങ്ങി.ഇതോടെ ചെടിച്ചട്ടിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ തുടങ്ങി. വെള്ളം ഒഴിക്കാത്തതാണു ചെടികൾ ഉണങ്ങി നശിക്കാൻ കാരണമായത്.വെള്ളം ലഭ്യമല്ലാത്തതാണു ചെടികൾ നനയ്ക്കുന്നതിനു തടസ്സമായതെന്നു പറയുന്നു.


Share our post
Continue Reading

Kannur

മലപ്പട്ടത്ത് കേസന്വേഷണത്തിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് തലക്കടിയേറ്റു

Published

on

Share our post

മയ്യിൽ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ തേടിയെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ മലപ്പട്ടം കൊളക്കാട് പുതിയ പുരയിൽ സുഹൈലിനെ (26) അന്വേഷിച്ചെത്തിയ മലപ്പുറം മങ്കട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അശ്വിത് എസ് കരൺ മയിൽ, ഉദ്യോഗസ്ഥരായ മുഹമ്മദ് സുഹൈൽ, അനീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്.പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ മുറിയിലുണ്ടായിരുന്ന ട്രോഫി കൊണ്ട് തലക്കടിച്ചും കടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. അബുദാബിയിലേക്ക് വർക്ക് വിസ ശരിയാക്കി തരാമെന്ന് പറഞ്ഞ് മലപ്പുറം രാമപുരത്തെ ഷഹബാസിൽ നിന്നും കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ 2 ലക്ഷം രൂപ വാങ്ങി വഞ്ചന നടത്തിയ കേസിലെ പ്രതിയാണ് മലപ്പട്ടം സ്വദേശിയായ സുഹൈൽ. സംഭവത്തിൽ മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ജയിലിന് മുകളിൽ ഡ്രോൺ പറത്തി; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Published

on

Share our post

കണ്ണൂർ: ജയിലിന് മുകളിലൂടെ ഡ്രോൺ പറത്തിയ സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. കണ്ണൂർ വനിതാ ജയിലിലാണ് വൻ സുരക്ഷാ വീഴ്ചയ്ക്ക് വഴിവെക്കാവുന്ന സംഭവമുണ്ടായത്.മാർച്ച് ഒന്നിനു രാത്രി 11.15ഓടെയാണ് വനിതാ ജയിലിന് ഏകദേശം 25 മീറ്റർ മുകളിലായി ഡ്രോൺ പോലുള്ള ഇലക്ട്രിക് ഉപകരണം പറത്തിവിട്ടത്.സംഭവം ജയിൽ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ഇന്നലെ വൈകീട്ട് 5 മണിയോടെ വനിതാ ജയിൽ സൂപ്രണ്ട് റംലാ ബീവി ടൗൺ പോലീസിൽ പരാതി നൽകിയത്.


Share our post
Continue Reading

Trending

error: Content is protected !!