വീട്ടില്‍ പെയിന്റിങ് ജോലിക്ക് വന്നവര്‍ പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; രണ്ടുപ്രതികള്‍ക്കും തടവുശിക്ഷ

നിലമ്പൂര്‍: പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ രണ്ടുകേസുകളില്‍ പ്രതികളായ രണ്ടുപേര്‍ക്കെതിരേ നിലമ്പൂര്‍ അതിവേഗകോടതി ശിക്ഷ വിധിച്ചു. കോഴിക്കോട് കാപ്പാട് പുതിയപുരയില്‍ വീട്ടില്‍ ജവാദിന് (അബു-32) 16 വര്‍ഷം കഠിനതടവും 29,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും നാലുമാസവും സാധാരണ തടവും അനുഭവിക്കണം.
ചുങ്കത്തറ പഞ്ചായത്ത് പരിധിയില്‍ താമസക്കാരനായ കുട്ടിയുടെ വീട്ടില്‍ പെയിന്റിങ് ജോലിക്ക് വന്ന പ്രതി 2019 മാര്‍ച്ച് ഒന്നിന് വീട്ടിലെ ടെറസ്സില്‍വെച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. നിലമ്പൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്. ഇതേ പരാതിക്കാരന്റെ വീട്ടില്‍ പെയിന്റിങ് ജോലിക്കുവന്ന കോഴിക്കോട് കാട്ടിലപ്പീടിക പുതിയപുരയില്‍ വീട്ടില്‍ അസ്‌കര്‍ (34) എന്നയാളും പീഡനം നടത്തിയെന്ന കേസില്‍ ഇയാള്‍ക്ക് 11 വര്‍ഷം കഠിനതടവും 23,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെചങ്കില്‍ ഒരു വര്‍ഷവും നാലുമാസവും സാധാരണ തടവ് അനുഭവിക്കണം.
രണ്ടു കേസുകളും എടക്കര പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ ആയിരുന്ന ദീപുകുമാര്‍, മനോജ് പറയട്ട എന്നിവരായിരുന്നു അന്വേഷിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി.