ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് നല്ലകാലം; വിസയില്ലാതെ പ്രവേശിപ്പിക്കാനൊരുങ്ങി വിയറ്റ്നാമും

തായ്‌ലന്‍ഡിനും ശ്രീലങ്കയ്ക്കും പുറമെ വിയറ്റ്നാമും ഇന്ത്യക്കാര്‍ക്ക് വിസരഹിത പ്രവശനം നല്‍കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാനാണ് വിയറ്റ്നാമിന്റെ ഈ നിര്‍ണായക തീരുമാനം.
വിയറ്റ്നാം ടൂറിസം വകുപ്പ് മന്ത്രിയായ ങുന്‍ വാന്‍ ജങ് ആണ് രാജ്യത്തിന്റെ പ്രധാന ടൂറിസം മാര്‍ക്കറ്റുകളായ ഇന്ത്യക്കും ചൈനയ്ക്കും വിസ ഇളവ് നല്‍കാനുള്ള പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് തിരിച്ചടി നേരിട്ട രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്താനുള്ള നപടികളുടെ ഭാഗമായാണ് ഈ നീക്കം.
സമീപകാലത്ത് വിയറ്റ്നാം സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സഞ്ചാരികളെയും വിസയില്ലാതെ പ്രവേശിപ്പിക്കാന്‍ വിയറ്റ്നാം ആലോചിക്കുന്നത്.
2023 ലെ ആദ്യ പത്തുമാസത്തില്‍ മാത്രം ഏതാണ്ട് ഒരു കോടിയോളം വിദേശ സഞ്ചാരികളാണ് വിയറ്റ്നാമിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാളും അഞ്ചിരട്ടിയോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. നിലവില്‍ ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്വീഡന്‍, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിയറ്റ്നാമില്‍ വിസയില്ലാതെ പ്രവേശിക്കാം.
നേരത്തെ തായ്‌ലന്‍ഡും ശ്രീലങ്കയും ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസരഹിത പ്രവേശനം പ്രഖ്യാപിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ നിശ്ചിത കാലയളവിലേക്കാണ് ഇരു രാജ്യങ്ങളും ഇന്ത്യക്കാര്‍ക്ക് വിസരഹിത പ്രവേശനം പ്രഖ്യാപിച്ചത്.