Kannur
കാലിത്തീറ്റ വില വര്‍ധിച്ചതോടെ ക്ഷീരകർഷകർ പ്രതിസന്ധിയില്‍

കണ്ണൂർ : ക്ഷീരകര്‍ഷകരുടെ വയറ്റത്തടിച്ച് കാലിത്തീറ്റ വിലയില്‍ വന്‍വര്‍ധന.
പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് കാലിത്തീറ്റ ഒരു ചാക്കിന് 20 രൂപ വര്‍ധിപ്പിച്ചതോടെ ഇടത്തരം ക്ഷീരകര്‍ഷകരുടെ കുടുംബ ബജറ്റും താളംതെറ്റി.
ഇതോടെ അൻപത് കിലോ വരുന്ന ഒരു ചാക്ക് കാലിത്തീറ്റയുടെ വില 1540 രൂപയായി. കാലിത്തീറ്റ ഗുണനിലവാര വിലനിയന്ത്രണ ബില്‍ നിയമമായതോടെയാണ് കാലിത്തീറ്റ കമ്പനികള്‍ വില ഉയര്‍ത്താന്‍ തുടങ്ങിയത്. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ വില നിയന്ത്രണം ഉണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് കാലിത്തീറ്റ കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നത്.
അതേസമയം ഗുണനിലവാരവും വില നിയന്ത്രണവും ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന ബില്ലിനെ ക്ഷീരകര്‍ഷകര്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും കാലിത്തീറ്റയുടെ വില കുറയുമെന്ന പ്രതീക്ഷ കര്‍ഷകര്‍ക്കില്ല.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഫീഡ്‌സ് മാത്രമല്ല, കെ.എസ്, മില്‍മ, ഗോദറേജ് തുടങ്ങിയ സ്വകാര്യ കമ്പനികളും വില ഉയര്‍ത്തി. കാലിത്തീറ്റ ഉല്പാദനത്തിന് ആവശ്യമായ അനുബന്ധ സാധനങ്ങളുമായി ബന്ധമില്ലാത്ത വിധത്തിലാണ് വില ഉയര്‍ത്തല്‍. പൊതുമേഖലാ സ്ഥാപനം തന്നെ വില വര്‍ധനവ് വരുത്തുമ്പോള്‍ സ്വകാര്യ കമ്പനികളെ എങ്ങനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് ക്ഷീര കര്‍ഷകരുടെ ചോദ്യം.
പത്ത് ചാക്കുവരെ കാലിത്തീറ്റ സബ്‌സിഡിയില്‍ ലഭിച്ചിരുന്നത് ഇപ്പോള്‍ നാല് ചാക്കായി ചുരുങ്ങി. ക്ഷീര വകുപ്പില്‍നിന്ന് വൈക്കോലിന് ലഭിച്ചിരുന്ന സബ്‌സിഡിയും വെട്ടിച്ചുരുക്കി. ഇതോടെ 225 രൂപയ്‌ക്ക് ലഭിച്ചിരുന്ന 30 കിലോയുടെ വൈക്കോല്‍ കെട്ടിന്റെ വില 350 രൂപയായി.
ക്ഷീര കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന ഗോതമ്പ് ഉമിയുടെ വില കൂടിയതും തിരിച്ചടിയായി. നേരത്തെ ഒരു കിലോ ഗോതമ്പ് ഉമി 20 മുതൽ 24 രൂപ വരെ ലഭിച്ചിരുന്നു. ഇത് 30 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. 50 കിലോ വരുന്ന ഒരു ചാക്ക് ഗോതമ്പ് ഉമിയുടെ വിലയില്‍ 200 രൂപയുടെ വരെ വര്‍ധനവ് ഉണ്ടാകും.
ചോളം പോലുള്ള അനുബന്ധ സാധനങ്ങള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുമെന്ന് പറയുന്നതല്ലാതെ കര്‍ഷകര്‍ക്ക് സഹായകമായ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് ക്ഷീരകര്‍ഷകരുടെ ആരോപണം. കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം കുറഞ്ഞ വിലയില്‍ കാലിത്തീറ്റ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്നും അല്ലാത്ത പക്ഷം കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നും കർഷക കോൺഗ്രസ് പറഞ്ഞു.
Kannur
പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

കണ്ണൂർ: രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭാരതീയ നഗരിക് സുരക്ഷ സംഹിത, 2023ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.
പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഴ് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരിട്ടുണ്ട്.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.
Kannur
നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

കണ്ണൂർ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് – 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023-24ല്‍ 33,061ഉം 2022-23ല്‍ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ല്‍ 24,640, 2023-24ല്‍ 24,932, 2022-23ല്‍ പുതുതായി 25,703, കോഴിക്കോട് ജില്ലയില്‍ 2024-25ല്‍ 18,978, 2023-24ല്‍ 19,219, 2022-23ല്‍ 19,242 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.പൊതു ഗതാഗതത്തില്‍ നിന്നു ജനങ്ങള്‍ അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രവണത കൂടിയതാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.
Kannur
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്