Connect with us

Kerala

മികച്ച സ്‌കോളര്‍ഷിപ്പോടെ ഗണിതശാസ്ത്രം പഠിക്കാന്‍ അവസരം

Published

on

Share our post

ഗണിതശാസ്ത്രത്തിലെ മാസ്റ്റേഴ്സ്, ഡോക്ടറൽ പഠനങ്ങൾക്കായി, ഡിപ്പാർട്ട്മെൻറ് ഓഫ് അറ്റോമിക് എനർജിയുടെ കീഴിലുള്ള, നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻ.ബി.എച്ച്.എം.) നൽകുന്ന സ്കോളർഷിപ്പുകൾക്ക് അർഹത നിർണയിക്കുന്ന സ്കോളർഷിപ്പ് റിട്ടൺ ടെസ്റ്റിന് അപേക്ഷിക്കാം.

2024-ലെ മാസ്റ്റേഴ്സ് സ്കോളർഷിപ്പ്, ഡോക്ടറൽ സ്കോളർഷിപ്പ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അതിന്റെ ആദ്യഘട്ടമാണ് എഴുത്തുപരീക്ഷ. രണ്ടാംഘട്ടം, ആദ്യഘട്ട പരീക്ഷ അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കുള്ള അഭിമുഖമാണ്. രണ്ടു ഘട്ടങ്ങളിലെയും മികവ് പരിഗണിച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്. അപേക്ഷകരുടെ അക്കാദമിക് മികവും തിരഞ്ഞെടുപ്പിൽ പരിഗണിച്ചേക്കാം.

രണ്ടു സ്കോളർഷിപ്പുകൾക്കും ഒരു പരീക്ഷയാണുള്ളത്. അപേക്ഷനൽകുമ്പോൾ ഏതെങ്കിലും ഒരു സ്കോളർഷിപ്പിലേക്കോ അതോ രണ്ടിലേക്കുമോ പരിഗണിക്കപ്പെടണമെന്ന് വ്യക്തമാക്കണം.

സ്കോളർഷിപ്പ് തുക

എം.എസ്‌സി. സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ടുവർഷത്തേക്ക് പ്രതിമാസം 8000 രൂപ സ്കോളർഷിപ്പ് ലഭിക്കും.

പി.എച്ച്.ഡി. ഗവേഷണത്തിന് പ്രതിമാസം 37,000 രൂപ നിരക്കിൽ രണ്ടുവർഷവും തൃപ്തികരമായ പുരോഗതി, മികവ് എന്നിവയ്ക്കു വിധേയമായി, തുടർന്നുള്ള രണ്ടുവർഷത്തേക്ക് 42,000 രൂപ നിരക്കിൽ ലഭിക്കും. എൻ.ബി.എച്ച്.എം. തീരുമാനത്തിനു വിധേയമായി അതിനുശേഷം ഒരു വർഷത്തേക്കുകൂടി സ്കോളർഷിപ്പ് കാലയളവ് നീട്ടിയേക്കാം.

പ്രതിവർഷ കണ്ടിൻജൻസി ഗ്രാൻറ്് 40,000 രൂപയും വീട്ടുവാടകബത്തയും ലഭിക്കും. മറ്റേതെങ്കിലും സ്കോളർഷിപ്പിനൊപ്പം മാസ്റ്റേഴ്സ്/ഡോക്ടറൽ സ്കോളർഷിപ്പ് സ്വീകരിക്കാനാകില്ല.

പരീക്ഷ

ജനവരി 20-ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടത്തുന്ന പരീക്ഷയ്ക്ക് പ്രത്യേക സിലബസ് ഇല്ല. ബന്ധപ്പെട്ട മേഖലയിലെ പഠനങ്ങൾക്കുവേണ്ട വിഷയാധിഷ്ഠിത അറിവ് പരീക്ഷ വഴി വിലയിരുത്തും.

മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ www.imsc.res.in/~nbhm/qp/ -ൽ ലഭിക്കും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷ

അപേക്ഷ www.nbhmexams.in/ വഴി സാധാരണ അപേക്ഷാ ഫീസോടെ നവംബർ 30 വരെ നൽകാം. ഒരു സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ 400 രൂപയും രണ്ട് സ്കോളർഷിപ്പിന്‌ അപേക്ഷിക്കുന്നവർ 600 രൂപയും അടയ്ക്കണം. 2023 ഡിസംബർ ഒന്നിന് അപേക്ഷിക്കുന്നവർക്കുള്ള അപേക്ഷാ ഫീസ് യഥാക്രമം 500 രൂപ, 750 രൂപ ആണ്. ഡിസംബർ രണ്ടുമുതൽ ഡിസംബർ 10 രാത്രി 11.59 വരെ അപേക്ഷിക്കാൻ അപേക്ഷാ ഫീസ്, യഥാക്രമം 750 രൂപ, 1000 രൂപ എന്നിങ്ങനെയാണ്.

സ്ഥാപനങ്ങൾ

ഈ സ്കോർ പരിഗണിച്ച് പിഎച്ച്.ഡി., ഇൻറഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾ: ഹരിഷ് ചന്ദ്ര റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, അലഹാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) – ബർഹാംപുർ, മൊഹാലി, പുണെ, തിരുവനന്തപുരം കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്, കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ), ഭുവനേശ്വർ ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ്, ചെന്നൈ.

വിവരങ്ങൾക്ക്: www.imsc.res.in/~nbhm/

യോഗ്യത

നിലവിൽ മാത്തമാറ്റിക്സിലെ മാസ്റ്റേഴ്സ് പ്രോഗ്രാമിൽ എൻറോൾ ചെയ്തവർ, 2024-25ൽ അതിൽ എൻറോൾ ചെയ്യാൻ ഉദ്ദേശിക്കുന്നവർ, മാത്തമാറ്റിക്സിൽ പിഎച്ച്.ഡി.ക്ക്‌ ഇതിനകം പ്രവേശനം നേടിയവർ, 2025 ജനുവരിക്കകം പ്രവേശനം നേടാൻ ഉദ്ദേശിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. മാത്തമാറ്റിക്സിന്റെ നിർവചനത്തിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, മാത്തമാറ്റിക്കൽ സയൻസസ് തുടങ്ങിയവ ഉൾപ്പെടും. രണ്ടുവർഷ മാസ്റ്റേഴ്സ്, അഞ്ചുവർഷ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിന്റെ അവസാന രണ്ടുവർഷം, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമിന്റെ ആദ്യ രണ്ടുവർഷം തുടങ്ങിയവ മാസ്റ്റേഴ്സ് പ്രോഗ്രാമുകളായി കണക്കാക്കും. ആറുവർഷത്തെ ഇൻറഗ്രേറ്റഡ് എം.എഡ്. കോഴ്സും മാസ്റ്റേഴ്സ് പ്രോഗ്രാമായി പരിഗണിക്കും.

ഡോക്ടറൽ/മാസ്റ്റേഴ്സ് സ്കോളർഷിപ്പ് അപേക്ഷകർക്ക് മുമ്പ് എൻ.ബി.എച്ച്.എം. ഡോക്ടറൽ/മാസ്റ്റേഴ്സ് സ്കോളർഷിപ്പ് ലഭിച്ചിരിക്കരുത്.


Share our post

Kerala

കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇടിമിന്നൽ അപകടകാരികയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


Share our post
Continue Reading

Kerala

ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

Published

on

Share our post

കോഴിക്കോട്: കുറ്റ്യാടി ബൈപാസ് പ്രവൃത്തിക്കായി ഭൂമി വിട്ടുനല്‍കിയ 20 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. ഒന്നാംഘട്ട നഷ്ടപരിഹാര തുകയായ 4,64,68,273 രൂപയാണ് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുകയും കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ മുഖേന തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയുമായിരുന്നു. ബാക്കി ഭൂവുടമകളുടെ നഷ്ടപരിഹാരത്തുകയും അടുത്ത ദിവസങ്ങളില്‍ കൈമാറും. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ശരാശരി ആറ് മീറ്റര്‍ മാത്രമുണ്ടായിരുന്ന റോഡാണ് 12 മീറ്ററില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നത്. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ കുറ്റ്യാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമാകും.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 5:30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!