ഓണ്‍ലൈന്‍ തട്ടിപ്പ്: ഒന്നരലക്ഷം രൂപ നഷ്ടമായെന്ന മുഴപ്പിലങ്ങാട് സ്വദേശിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു

തലശേരി: എസ്.ബി. ഐയുടെ എച്ച്.ആര്‍. എം. എസ് വെബ് സൈറ്റിന്റെ പാസ് വേര്‍ഡ്മാറ്റാന്‍ ശ്രമിക്കവെ ബാങ്ക് ജീവനക്കാരനെന്ന വ്യാജെനെ ബന്ധപ്പെട്ടയാള്‍ അക്കൗണ്ടിലെ ഒന്നര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന മുഴപ്പിലങ്ങാട് സ്വദേശിയുടെ പരാതിയില്‍ എടക്കാട് പൊലിസ് കേസെടുത്തു.
കൂര്‍മ്പക്കാവിന് സമീപം താമസിക്കുന്ന വേണുഗോപാലന്റെ പരാതിയിലാണ് ഓണ്‍ലൈന്‍ തട്ടിപ്പുനടത്തിയാള്‍ക്കെതിരെ പൊലിസ് കേസെടുത്തത്. പാസ് വേര്‍ഡ് മാറ്റാന്‍ വെബ് സൈറ്റില്‍ കയറിയ വേണുഗോപാലനെ ബാങ്കില്‍ നിന്നാണെന്നു പറഞ്ഞു വിളിച്ചു ഒ.ടി.പിനമ്പറും മറ്റു അനുബന്ധ വിവരങ്ങളും ശേഖരിച്ചാണ് തട്ടിപ്പു നടത്തിയത്.