Kannur
കണ്ണൂരിൽ ഹൃദയം കീഴടക്കി നവകേരള സദസ്സ്
കണ്ണൂർ: നവകേരള സദസ്സിന്റെ ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച രാവിലെ അഴീക്കോട് മണ്ഡലത്തിൽ തുടക്കം. കാൽ ലക്ഷത്തോളം പേരാണ് ചിറക്കൽ മന്ന സ്റ്റേഡിയത്തിൽ നടന്ന അഴീക്കോട് മണ്ഡലം നവകേരള സദസ്സിലേക്ക് എത്തിയത്. അഴീക്കോടിന്റെ ചരിത്രം പറയുന്ന ഇൻസ്റ്റലേഷനുകൾ ഒരുക്കിയിരുന്നു.
ഡോ. സുമ സുരേഷ് ബാബുവിന്റെ വീണ ഫ്യൂഷൻ, അമിത സൂരജിന്റെ വയലിൻ അവതരണം എന്നിവ സദസ്സിനെ സംഗീത സാന്ദ്രമാക്കി. നർത്തകി ഷൈജ വിനീഷും സംഘവും അവതരിപ്പിച്ച സ്വാഗതഗാനം, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ് വിദ്യാർഥികളുടെ നാടൻ പാട്ട്, അഴീക്കോട് ഹൈസ്കൂൾ വിദ്യാർഥികളുടെ തിരുവാതിര, നാറാത്ത് ചെഗുവേര ക്ലബിന്റെ ഒപ്പന, അഴീക്കോട് ചിലങ്കയുടെ കൈകൊട്ടിക്കളി തുടങ്ങിയവയും അരങ്ങേറി.
11 ഓടെ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, അഹമ്മദ് ദേവർകോവിൽ, ജെ. ചിഞ്ചുറാണി എന്നിവരെത്തി ജനങ്ങളെ അഭിസംബോധന ചെയ്തു. പിന്നാലെ മറ്റ് മന്ത്രിസഭ അംഗങ്ങളുമെത്തി. കൈത്തറി മുണ്ട്, പൂക്കൾ എന്നിവ നൽകിയും ഷാൾ അണിയിച്ചും മണ്ഡലത്തിലെ സ്കൂൾ ലീഡർമാർ അവരെ സ്വീകരിച്ചു.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം. ഭിന്നശേഷിക്കാര്ക്കും വയോജനങ്ങള്ക്കും പ്രത്യേക പരിഗണന നല്കി 20 കൗണ്ടറുകള് പരാതി സ്വീകരിക്കാന് ഒരുക്കിയിരുന്നു. രാവിലെ ഏഴ് മുതൽ ഉച്ച വരെ 2357 പരാതികള് സ്വീകരിച്ചു.
കെ.വി. സുമേഷ് എം.എല്.എ അധ്യക്ഷത വഹിച്ചു. എം.വി. ഗോവിന്ദന് എം.എല്.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ല കലക്ടര് അരുണ് കെ. വിജയന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, ഇ.പി. ജയരാജന്, പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, എം.വി. ജയരാജന്, എം. പ്രകാശന്, ടി.വി. രാജേഷ്, ചിറക്കല് വലിയ രാജ രാമവര്മ്മ രാജ, എസ്.ആര്.ഡി. പ്രസാദ്, ടി.ജെ. അരുണ് തുടങ്ങിയവര് പങ്കെടുത്തു.
കണ്ണൂർ മണ്ഡലം നവകേരള സദസ്സിൽ ലഭിച്ചത് 2500 പരാതികൾ; പുരോഗതിയെ തകർക്കുന്നതാണ് യു.ഡി.എഫ് സമീപനം- മുഖ്യമന്ത്രി
കണ്ണൂർ: സംസ്ഥാന സർക്കാറിന്റെ ആർക്കും എതിർക്കാൻ കഴിയാത്ത പദ്ധതികളെ പോലും എതിർക്കുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം കലക്ടറേറ്റ് മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂർ മണ്ഡലം നവകേരള സദസ്സിനെത്തിയവർനാടിനെയും ജനങ്ങളെയും കണ്ടുകൊണ്ടുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
എങ്ങനെ പുരോഗതി ഉണ്ടാക്കാമെന്നതിന് ഊന്നൽ നൽകി എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് തുരങ്കം വെക്കുന്ന നടപടികളാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. എങ്ങനെ തകർക്കാം എന്നതാണ് യു.ഡി.എഫ് സമീപനം. 2021ന് ശേഷം എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്ന നടപടികളെ നാടിന്റെ പുരോഗതിക്കായല്ല യു.ഡി.എഫ് കാണുന്നത്.
എല്ലാ നടപടികളെയും എതിർത്ത് പദ്ധതി തകിടം മറിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങൾ പദ്ധതിക്ക് എതിരായതിനാൽ ഇത് ഇപ്പോൾ പാടില്ലെന്നാണ് നിലപാട്. ഈ സമീപനം 2016ൽ സ്വീകരിച്ചിരുന്നുവെങ്കിൽ ദേശീയപാത വികസനം, ഗെയിൽ പൈപ്പ്ലൈൻ പ്രോജക്ട് എന്നിവ യാഥാർഥ്യമാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
നവകേരള സദസ്സിൽ പങ്കെടുക്കാനാനെത്തിയവർ കലക്ടറേറ്റ് മൈതാനിയിലെ വേദിയും നിറഞ്ഞ് വഴിയോരങ്ങളിലും തിങ്ങിക്കൂടിയിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളും വിദ്യാർഥികളുമെത്തി.
ഫോക് ലോർ അക്കാദമി പുരസ്കാര ജേതാക്കളായ റംഷി പട്ടുവം, സുരേഷ് പള്ളിപ്പാറ എന്നിവർ നയിച്ച മെഗാ ഫോക് ഷോയോടെയാണ് മണ്ഡലം നവകേരള സദസ്സിന് തുടക്കം കുറിച്ചത്. ചെണ്ടമേളയുടെ അകമ്പടിയോടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിലേക്ക് വരവേറ്റു. സദസ്സിന്റെ ഭാഗമായി ഒരുക്കിയ 15 കൗണ്ടറുകളിൽ നിന്നുമായി സ്വീകരിച്ചത് 2500 പരാതികളാണ്.
രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ എന്നിവർ സംസാരിച്ചു. എ.ഡി.എം കെ.കെ. ദിവാകരൻ സ്വാഗതം പറഞ്ഞു. വി. ശിവദാസൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, ജില്ല കലക്ടർ അരുൺ കെ. വിജയൻ, ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, പന്ന്യൻ രവീന്ദ്രൻ, പി.കെ. പ്രമീള, എ. അനിഷ തുടങ്ങിയവർ സംബന്ധിച്ചു.
മുഖ്യമന്ത്രിക്ക് ജന്മനാട്ടിൽ വൻ സ്വീകരണം; നവകേരള സദസ്സിനെ തെരുവിൽ നേരിട്ടാൽ പ്രത്യാഘാതം ഉൾക്കൊള്ളാനും തയാറാവണമെന്ന് മുഖ്യമന്ത്രി
പിണറായി: തങ്ങളുടെ സ്വന്തം ജനപ്രതിനിധിയായ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാൻ ഉച്ചക്ക് ഒന്നു മുതൽ നിരവധിപേർ പരിപാടി നടക്കുന്ന പിണറായി കൺവെൻഷൻ സെന്ററിന് സമീപമെത്തി. മൂന്നോടെ മൈതാനം നിറഞ്ഞ് കവിഞ്ഞു.ആളുകൾ കൺവെൻഷൻ സെന്റർ അങ്കണത്തിലും വഴിയോരങ്ങളിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനായി അണിനിരന്നു. പിണറായിയുടെ വീഥികളെല്ലാം ആളുകളെകൊണ്ട് നിറഞ്ഞു. കാൽ ലക്ഷത്തിലധികം ജനങ്ങളാണ് ധർമടം മണ്ഡലം നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയത്.
ചെറുതാഴം ചന്ദ്രനും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയാണ് ജനങ്ങളെ നഗരിയിലേക്ക് വരവേറ്റത്. മന്ത്രിമാരായ ആർ. ബിന്ദു, എം.ബി. രാജേഷ്, എ.കെ. ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് 5.30 ഓടെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയിലേക്ക്.
നവകേരള സദസ്സിനെ തെരുവിൽ നേരിടുമെന്ന് ചിലർ പറഞ്ഞു. ജനങ്ങളെ കാണാൻ വരുന്ന മന്ത്രിമാരെ നേരിടുകയെന്നാൽ ജനങ്ങളെ നേരിടുക എന്നതാണർഥം. അത് മനസ്സിലാക്കണം. അതിന്റെ പ്രത്യാഘാതം ഉൾക്കൊള്ളാനും തയാറാവണം. നാടിനോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാവുമത്. അങ്ങനെ മുന്നോട്ട് പോകാൻ കഴിയില്ല എന്നത് അത്തരക്കാർ മനസ്സിലാക്കിയാൽ നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധർമടത്ത് ആകെ 2849 പരാതികളാണ് ലഭിച്ചത്. സംഘാടക സമിതി വർക്കിങ് ചെയർമാൻ പി. ബാലൻ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, ജില്ല കലക്ടർ അരുൺ കെ. വിജയൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ഡോ.എം. സുർജിത്ത്, കെ. ശശിധരൻ എന്നിവർ പങ്കെടുത്തു.
Kannur
അനധികൃത ചെങ്കല്ല് ഖനനം;12 ലോറികൾ പിടിച്ചെടുത്തു; 2.33 ലക്ഷം പിഴ ചുമത്തി
കണ്ണൂർ: കല്യാട് വില്ലേജ് പരിധിയിലെ അനധികൃത ചെങ്കല്ല് ഖനനത്തിനെതിരെ നടപടി. മൈനിങ് ആന്ഡ് ജിയോളജി വകുപ്പ് വെള്ളിയാഴ്ച നടത്തിയ പരിശോധനയില് 12 ലോറികളും മണ്ണുമാന്തിയന്ത്രവും പിടിച്ചെടുത്തു.
2.33 ലക്ഷം രൂപ പിഴയിനത്തില് ഈടാക്കി. മേഖലയിലെ കൂടുതൽ അനധികൃത ചെങ്കല്ല് പണകള്ക്കെതിരെയും നടപടി തുടങ്ങി. വരുംദിവസങ്ങളിലും തുടര് പരിശോധന നടത്തി ശക്തമായ നടപടി തുടരുമെന്ന് ജിയോളജിസ്റ്റ് കെ.ആര്. ജഗദീശന് അറിയിച്ചു.നിയമങ്ങൾ കാറ്റിൽ പറത്തി മേഖലയിൽ ചെങ്കല്ല് ഖനനം നടക്കുന്നതായി വ്യാപക പരാതിയുണ്ടായിരുന്നു. കല്യാട് സ്ഥാപിക്കുന്ന രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലത്ത് ഉൾപ്പെടെ അനധികൃത ഖനനം നടക്കുന്നുണ്ട്.
ഏതാനും സെന്റ് സ്ഥലത്തിനു മാത്രം അനുമതി വാങ്ങിയ ശേഷം ഏക്കർ കണക്കിനു സ്ഥലം അനധികൃതമായി ഖനനം നടത്തിയതായി കണ്ടെത്തിയിരുന്നു.അനധികൃത ഖനനം നടക്കുന്നതായ പരാതികളെ തുടർന്ന് നേരത്തെ പ്രദേശത്ത് പരിശോധന നടത്തി വാഹനങ്ങൾ പിടിച്ചെടുത്ത് കലക്ടർ ഖനനം നിരോധിച്ചിരുന്നു. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഖനനം പുനരാരംഭിച്ചത്.ജില്ലയിൽ വിവിധ മേഖലകളിൽ അനധികൃത ഖനനം നടക്കുന്നതായി പരാതിയുണ്ട്. വെള്ളോറ വില്ലേജിലെ കോയിപ്രത്ത് ജില്ല ഭരണകൂടം അടച്ചുപൂട്ടിയ ചെങ്കൽ ക്വാറികളിൽ ഖനനം പുനരാരംഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനാവശ്യമായ പരിശോധനകൾ നടത്തണമെന്ന് കഴിഞ്ഞദിവസം മനുഷ്യാവകാശ കമീഷൻ ജില്ല കലക്ടർക്ക് നിർദേശം നല്കിയിരുന്നു. അനധികൃത ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ നിരവധി തവണ സ്റ്റോപ് മെമ്മോ നൽകിയിട്ടും പിഴ ചുമത്തിയിട്ടും തുടരുന്നതായും പരാതിയുണ്ട്.
Kannur
റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി
കണ്ണപുരം: കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച സംഘത്തെ കണ്ണപുരം പൊലീസ് കാസർകോട്ടുനിന്നും പിടികൂടി. കാസർകോട് സ്വദേശികളായ മൊയ്തീൻ ഫസൽ, എച്ച്. മുഹമ്മദ് മുസ്തഫ എന്നിവരും ഒരു 17 കാരനുമാണ് അറസ്റ്റിലായത്. ചെറുകുന്ന് ഇട്ടമ്മലിലെ വളപ്പിലെ പീടികയിൽ ഹസീബിന്റെ ബൈക്കാണ് മോഷണം പോയിരുന്നത്.മലപ്പുറത്തേക്ക് പോകാനായി കഴിഞ്ഞ 11ന് കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സഹോദരൻ അസീബിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.ഡബ്ല്യു 1095 നമ്പർ ബുള്ളറ്റ് ബൈക്കാണ് മോഷണം പോയത്. വി.പി. ഹസീബിന്റെ പരാതിയെ തുടർന്നാണ് കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസ് അന്വേഷണം നടത്തിയതിൽ പഴയങ്ങാടി പാലത്തിനടുത്ത് കുറ്റിക്കാട്ടിൽ എണ്ണ തീർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെടുത്തു. ബൈക്കിന്റെ വയർ മുറിച്ച് ബൈക്ക് സ്റ്റാർട്ടാക്കിയാണ് കൊണ്ടുപോയത്. പഴയങ്ങാടി, കണ്ണപുരം ഉൾപ്പെടെ പല റെയിൽവേ സ്റ്റേഷനുകളിലും മോഷണം നടത്തിയ സംഘത്തെയാണ് കാസർകോടുനിന്ന് പിടികൂടിയത്. പഴയങ്ങാടി, നീലേശ്വരം എന്നിവിടങ്ങളിൽ നിന്നും ഇവർ ബൈക്ക് മോഷ്ടിച്ചിട്ടുണ്ട്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 17 വയസ്സുകാരനെ രക്ഷിതാവിന്റെ സ്റ്റേറ്റ്മെന്റ് പ്രകാരം വിട്ടതായും കണ്ണപുരം പൊലീസറിയിച്ചു. എസ്.ഐ കെ. രാജീവന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ ടി.വി. അനൂപ്, വി.എം. വിജേഷ്, കെ. മജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കണ്ടെത്തിയത്.
Kannur
നഗരത്തിലെ മാലിന്യം നടാലിൽ തള്ളി; കാൽലക്ഷം പിഴ ചുമത്തി
കണ്ണൂർ: നഗരത്തിലെ മാലിന്യം നടാലിൽ തള്ളിയ സംഭവത്തിൽ കാൽലക്ഷം രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ്. നഗരത്തിലെ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അനധികൃതമായി മാലിന്യം ശേഖരിച്ച് നടാലിലെ തോടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ തള്ളിയതിനാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മഹേഷ് കെ. തലമുണ്ട, ബാബു കുറ്റിക്കകം എന്നിവർക്ക് 5000 രൂപ വീതം പിഴ ചുമത്തിയത്.മാലിന്യം തള്ളുന്നതിനായി കൈമാറിയ രണ്ട് സ്ഥാപനങ്ങൾക്കും വ്യക്തിക്കും 5000 രൂപ വീതം പിഴ ചുമത്തുന്നതിനും സ്ക്വാഡ് നിർദേശം നൽകി. മാലിന്യം സ്വന്തം ചെലവിൽ വീണ്ടെടുത്ത് തരംതിരിച്ച് സംസ്കരിക്കാനായി അംഗീകൃത ഏജൻസികൾക്ക് നൽകാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കർശന നിർദേശം നൽകി. കെട്ടിട നിർമാണ അവശിഷ്ടങ്ങൾ, മോഡുലർ കിച്ചന്റെ പാക്കിങ് കവറുകൾ, ഫ്ലക്സ് ബോർഡിന്റെ ഭാഗങ്ങൾ, കാർഷിക നഴ്സറിയിൽ നിന്നുള്ള പ്ലാസ്റ്റിക് പൂച്ചട്ടികൾ, കാലാവധി കഴിഞ്ഞ വളങ്ങൾ, മറ്റുള്ള ജൈവ അജൈവ മാലിന്യങ്ങൾ എന്നിവ വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച് ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് നടാലിൽ തള്ളിയതായാണ് ജില്ല സ്ക്വാഡ് കണ്ടെത്തിയത്.അവശിഷ്ടങ്ങളിൽ നിന്നും ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാലിന്യം തള്ളിയവരെ എൻഫോഴ്സ്മെന്റ് സ്ക്വാഡും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും ചേർന്ന് കണ്ടെത്തിയത്. രണ്ടു ദിവസമായി നടന്ന പരിശോധനയിൽ ജില്ല എൻഫോസ്മെന്റ് സ്ക്വാഡ് ലീഡർ എം. ലജി, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ശെരികുൽ അൻസാർ, കോർപറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. അനീഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. ശ്രുതി, കണ്ടിജന്റ് ജീവനക്കാരായ സി.പി. ശ്യാമേഷ്, എം. രാജീവൻ എന്നിവർ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു