യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വര്‍ധിക്കുന്നത് കൊവിഡ് വാക്‌സിനേഷന്‍ മൂലമല്ല;പഠന റിപ്പോര്‍ട്ട്

Share our post

യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വര്‍ധിക്കുന്നത് കൊവിഡ് വാക്‌സിനേഷന്‍ മൂലമല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചന്റെ പഠന റിപ്പോര്‍ട്ട്. യുവാക്കള്‍ക്കിടയില്‍ മരണം വര്‍ധിക്കുന്നത് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതു മൂലമാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഐ.സി.എം.ആറിന്റെ റിപ്പോര്‍ട്ട്. വാക്സിനേഷന്‍ മരണസാധ്യത വര്‍ധിപ്പിക്കുന്നില്ലെന്നാണ് പുതിയ പഠന റിപ്പേര്‍ട്ട്.

യുവാക്കള്‍ക്കിടയിലെ മരണം ജീവിതശൈലിയില്‍ വന്ന മാറ്റം കാരണമെന്നാണ് ഐ.സി.എം.ആര്‍ പഠനം. 2021 ഒക്ടോബര്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെ രാജ്യത്തെ 47 ആശുപത്രികള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം നടത്തിയത്. അറിയപ്പെടാത്ത രോഗങ്ങള്‍ ഇല്ലാത്തവരും എന്നാല്‍ വിശദീകരിക്കാനാകാത്ത കാരണത്താലും മരിച്ച 18നും 45നും ഇടയില്‍ പ്രായമുള്ളവരിലായിരുന്നു പഠനം.

കോവിഡ്-19 മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, മരണത്തിന് 48 മണിക്കൂറിനുള്ളില്‍ അമിതമായി മദ്യപിച്ചത്, ഉന്മാദ മരുന്നുകളുടെയോ വസ്തുക്കളുടെയോ ഉപയോഗം, മരണത്തിന് 48 മണിക്കൂറിനുള്ളില്‍ കഠിനമായ കായികാധ്വാനം തുടങ്ങിയവ പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന നിരവധി ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു എന്ന് പഠനം കണ്ടെത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!