പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് മൂന്നു വർഷം തടവും പിഴയും

തലശ്ശേരി : കടയിലെത്തിയ പതിനേഴുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് മൂന്നുവർഷം കഠിന തടവും 10,000 രൂപ പിഴയും.
കൈവേലിക്കൽ ചക്കരച്ചാൽ കണ്ടിയിൽ ഹൗസിൽ സി കെ സജുവിനെയാണ് തലശേരി പ്രത്യേക അതിവേഗ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത് പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം.
2018 ജൂലൈ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പാനൂർ പൂക്കോത്ത് ബാഗ് കടയിൽ ബാഗ് റിപ്പയർ ചെയ്യാനെത്തിയ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
പാനൂർ സബ് ഇൻസ്പെക്ടറായിരുന്ന കെ. സന്തോഷാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി. എം ബാസുരി ഹാജരായി.