ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈനില്‍ ‘കൃഷി’; ജാഗ്രതാ നിര്‍ദേശം 

Share our post

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഒരുലക്ഷത്തോളം പേര്‍ക്ക് കാര്‍ഷിക മേഖലയില്‍ തൊഴില്‍ വിസ നല്‍കുമെന്ന ഇസ്രയേല്‍ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് കേരളത്തില്‍ ഓണ്‍ലൈനില്‍ വിസ കച്ചവടവുമായി സംഘങ്ങള്‍. അഞ്ചുലക്ഷം രൂപ മുതല്‍ മുടക്കിയാല്‍ ഇസ്രയേലില്‍ തൊഴിലവസരമുണ്ടെന്നും ചെറിയ മുതല്‍മുടക്കില്‍ എത്തിച്ചേരാന്‍ കഴിയുമെന്നുമാണ് വാഗ്ദാനം. സാമൂഹിക മാധ്യമങ്ങള്‍വഴി പ്രചരിക്കുന്ന പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് ഓഫീസ് ഉദ്യോഗാര്‍ഥികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

സംഘര്‍ഷത്തെത്തുടര്‍ന്ന് ഇസ്രയേലിലെ പലസ്തീന്‍ തൊഴിലാളികളെ പിരിച്ചുവിട്ട് ഇന്ത്യക്കാരെ നിയമിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന്റെ ചുവടുപിടിച്ച് വരെ പ്രായമുള്ളവര്‍ക്ക് എട്ട് മണിക്കൂര്‍ ജോലിയും ഒന്നേകാല്‍ലക്ഷം രൂപ ശമ്പളവും ലഭിക്കുമെന്നാണ് പരസ്യം. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!