Connect with us

Kannur

കണ്ണൂർ സർവകലാശാല പരീക്ഷാ വിവരങ്ങൾ, പരീക്ഷാ ടൈംടേബിൾ, പരീക്ഷാഫലം

Published

on

Share our post

കണ്ണൂർ : നാലാം സെമസ്റ്റർ എം.എസ്‌.സി പ്ലാന്റ് സയൻസ് വിത്ത് ബയോ ഇൻഫർമാറ്റിക്‌സ്, ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യ നിർണ്ണയ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്
കണ്ണൂർ സർവകലാശാലയുടെ 27.11.2023 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബിടെക് ഡിഗ്രി, (സപ്ലിമെന്ററി- മേഴ്‌സി ചാൻസ് -2007 മുതൽ 2014 അഡ്മിഷൻ വരെ – പാർട്ട് ടൈം ഉൾപ്പെടെ) ഏപ്രിൽ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്. പ്രസ്തുത പരീക്ഷകൾ താവക്കര ക്യാമ്പസിൽ വെച്ച് നടത്തുന്നതായിരിക്കും.

പുതുക്കിയ ടൈംടേബിൾ
വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം വർഷ ബിരുദ (സപ്ലിമെന്ററി) ഏപ്രിൽ 2023 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പരീക്ഷാ വിജ്ഞാപനം
ജനുവരി 03 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി (റെഗുലർ/ സപ്ലിമെന്ററി) നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 05.12.2023 മുതൽ 11.12.2023 വരെയും പിഴയോടുകൂടി 13.12.2023 വരെയും അപേക്ഷിക്കാം.
വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈംടേബിൾ
രണ്ടാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2023 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.


Share our post

Kannur

മഴ മുന്നറിയിപ്പില്‍ മാറ്റം: കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ജാഗ്രതയുടെ ഭാഗമായി അഞ്ച് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


Share our post
Continue Reading

Kannur

കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി തിരിച്ചയക്കണം

Published

on

Share our post

കണ്ണൂർ: കണ്ണൂർ ജില്ലയിലെ അനധികൃത പാക് പൗരന്മാരെ കണ്ടെത്തി രാജ്യത്തുനിന്ന് തിരിച്ചയക്കണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻറ് കെ.കെ. വിനോദ് കുമാർ അധികൃതരോട് ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിൽ 71 പാക് പൗരന്മാർ ഉണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ പാക് പൗരന്മാർ ഉള്ളത് കണ്ണൂർ ജില്ലയിലാണ്. ഇവരിൽ എത്രപേർ അനധികൃതമായി കണ്ണൂർ ജില്ലയിൽ താമസിക്കുന്നുവെന്ന് അധികൃതർ ഉറപ്പ് വരുത്തണം. അതോടൊപ്പം അവർക്കെതിരെ എന്ത് അന്വേഷണമാണ് നടത്തിയതെന്നും അധികൃതർ വ്യക്തമാക്കണം.

മത ഭീകരവാദ ശക്തികൾക്ക് ശക്തമായ വേരോട്ടമുള്ള ജില്ലയാണ് കണ്ണൂർ. മതഭീകരവാദികളോട് കേരള സർക്കാർ എന്നും മൃദു സമീപനമാണ് സ്വീകരിച്ചു വന്നിട്ടുള്ളത്. കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായിരുന്നില്ല. മതഭീകരവാദിയായ തടിയന്റവിടെ നസീറിന്റെയും കൂട്ടാളികളുടെയും കേന്ദ്രമാണ് കണ്ണൂർ ജില്ല. ജമ്മുകശ്മീരിൽ തീവ്രവാദ പരിശീലനം നേടി ഇന്ത്യൻ മിലിട്ടറിക്കെതിരെ യുദ്ധം ചെയ്ത് മരണപ്പെട്ടത് കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും കണ്ണൂർ ജില്ലയിൽ മതഭീകരവാദം പൂർണ്ണമായും നിയന്ത്രിക്കപ്പെട്ടു എന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ കണ്ണൂർ ജില്ലയിലുള്ള പാക്ക് പൗരന്മാരെ കൃത്യമായി നിരീക്ഷിക്കാൻ നടപടി ഉണ്ടാവണം. ഇതിൽ അനധികൃതമായി കണ്ണൂരിൽ താമസിക്കുന്നവരെ ഉടൻതന്നെ കണ്ടെത്തുവാനും തിരികെ അയക്കാനും നടപടി സ്വീകരിക്കണം. കണ്ണൂരിലുള്ള പാക്ക് പൗരന്മാരെ കൃത്യമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും അധികൃതർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Share our post
Continue Reading

Kannur

മെഗാ രക്തദാന ക്യാമ്പുമായ് ഡി.വൈ.എഫ്‌.ഐ

Published

on

Share our post

കണ്ണൂർ: തെരുവുകൾ ചുവപ്പിച്ച സമരവഴികളിൽ വേറിട്ട മുന്നേറ്റമായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ലോകതൊഴിലാളി ദിനമായ മെയ് ഒന്നുമുതൽ 31 വരെ പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, മലബാർ ക്യാൻസർ സെന്റർ എന്നീ ആശുപത്രികളെ ഏകോപിപ്പിച്ചാണ് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ, തലശേരി ആശുപത്രികളിൽ 25 യൂണിറ്റ് വീതവും മലബാർ ക്യാൻസർ സെന്ററിൽ 10 യൂണിറ്റ് രക്തവുമാണ് ദിവസേന നൽകുന്നത്. ജില്ലാതല ഉദ്ഘാടനം മെയ് ഒന്നിന് പാനൂരിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ നിർവഹിക്കും. ഒരു മാസം 2500 യൂണിറ്റ് രക്തം മെഗാക്യാമ്പിലൂടെ നൽകും. സേവന സന്നദ്ധതയുടെ ലോക മാതൃകയൊരുക്കുകയാണ് ഡിവൈഎഫ്ഐ. നിപാ, കോവിഡ് തുടങ്ങിയ പ്രതിസന്ധിയുടെ കാലത്ത് ജീവിതം സ്തംഭിച്ചപ്പോൾ ജീവരക്തം നൽകിയാണ്‌ ഡിവൈഎഫ്‌ഐ അതിജീവനമാതൃക സൃഷ്ടിച്ചത്‌. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രക്തം ദാനംചെയ്യുന്ന സംഘടനയാണ് ഡിവൈഎഫ്ഐ. നിസ്സഹായരായ മനുഷ്യർക്ക് സ്നേഹപൂർണമായ കരുതലും മരുന്നും ഭക്ഷണവുമെത്തിച്ചത്‌ യുവതയാണ്‌. ഉരുൾപൊട്ടലിൽ തകർന്ന വയനാടിനെ ആക്രിപെറുക്കി വിറ്റ് ചേർത്തുപിടിച്ചതും ചരിത്രമായി. പുതിയകാലത്തിന്റെ പോരാട്ടത്തിൽ എഴുതിച്ചേർക്കുന്ന ഏടായി മെഗാ രക്തദാനക്യാമ്പ് മാറും.


Share our post
Continue Reading

Trending

error: Content is protected !!