ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്

Share our post

പത്തനംതിട്ട : ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. ളാഹയ്ക്കും പുതുക്കടയ്ക്കും ഇടയിലാണ് സംഭവം. അപകടത്തിൽ ഒരു കുട്ടിയടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീർഥാടകരുടെ മിനി ബസാണ് റോഡിൽ മറിഞ്ഞത്. 34 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. റോഡരികിലെ ഡിവൈഡറിലിടിച്ച ബസ് റോഡിൻറെ വശത്തേക്ക് മറിയുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!