Connect with us

KELAKAM

വന്യജീവികൾ താവളമാക്കിയ കൃഷിയിടത്തിൽ നിന്ന് മോചനംതേടി വയോധിക ദമ്പതികൾ

Published

on

Share our post

കേ​​ള​​കം: വ​​ന്യ​​ജീ​​വി​​ക​​ൾ താ​​വ​​ള​​മാ​​ക്കി​​യ കൃ​​ഷി​​യി​​ട​​ത്തി​​ൽ​നി​​ന്ന് മോ​​ച​​നം കൊ​​തി​​ച്ച് കൊ​​ട്ടി​​യൂ​​ർ ച​​പ്പ മ​​ല​​യി​​ലെ വ​യോ​ധി​ക ദ​​മ്പ​​തി​​ക​​ൾ. കാ​​ട്ടാ​​ന​​യും കാ​​ട്ടു​​പോ​​ത്തും കാ​​ട്ടു​​പ​​ന്നി​​യും കു​​ര​​ങ്ങും താ​​വ​​ള​​മ​​ടി​​ച്ച കൃ​​ഷി​​യി​​ട​​ത്തി​​ന് ന​​ടു​​വി​​ൽ കാ​​ഴ്ച​​ശ​​ക്തി​​യി​​ല്ലാ​​ത്ത കൊ​​ട്ടി​​യൂ​​ർ പ​​ഞ്ചാ​​യ​​ത്ത് ച​​പ്പ​​മ​​ല​​യി​​ലെ പേ​​ന്താ​​ന​​ത്ത് മ​​ത്താ​​യി​​യും കേ​​ൾ​​വി​ക്കു​​റ​​വു​​ള്ള ഭാ​​ര്യ അ​​ന്ന​​മ്മ​​യും ക​​ഴി​​യാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് വ​​ർ​​ഷ​​ങ്ങ​​ളാ​​യി.​

റീ ​ബി​​ൽ​​ഡ് കേ​​ര​​ള​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി റീ ​​ലൊ​​ക്കേ​​ഷ​​ൻ പ​​ദ്ധ​​തി പ്ര​​കാ​​രം കൃ​​ഷി​​യി​​ടം വ​​നം​വ​​കു​​പ്പി​​ന് കൈ​​മാ​​റി അ​​വ​​ശേ​​ഷി​​ക്കു​​ന്ന​​തെ​​ല്ലാം പെ​​റു​​ക്കി​യെ​​ടു​​ത്ത് ര​​ക്ഷ​​പ്പെ​​ടാ​​ൻ ആ​​ഗ്ര​​ഹി​​ച്ചി​​രു​​ന്ന 168 അ​​പേ​​ക്ഷ​​ക​​രി​​ൽ ഒ​​ന്നാ​ണ് പേ​​ന്താ​​ന​​ത്തെ മ​​ത്താ​​യി​​യും കു​​ടും​​ബ​​വും.​ ര​​ണ്ടു റീ​​ച്ചാ​​യി തി​​രി​​ച്ച് കൃ​​ഷി​ഭൂ​​മി ഏ​​റ്റെ​​ടു​​ക്കാ​ൻ വ​​നം​​വ​​കു​​പ്പ് ശ്ര​​മം തു​​ട​​ങ്ങി​​യി​​ട്ട് അ​ഞ്ചു വ​​ർ​​ഷം ക​​ഴി​​ഞ്ഞു.​ ആ​​ന​​ത്താ​​ര പ​​ദ്ധ​​തി​​ക്കാ​​യി ഭൂ​​മി വി​​ട്ടു​കൊ​​ടു​​ത്ത് ര​​ക്ഷ​​പ്പെ​​ടാ​​ൻ അ​​പേ​​ക്ഷ ന​​ൽ​​കി കാ​​ത്തി​​രു​​ന്നു മ​​ടു​​ത്ത​​പ്പോ​ഴാ​​ണ് റീ ​​ലൊ​​ക്കേ​​ഷ​​ൻ പ​​ദ്ധ​​തി​​യു​​മാ​​യി വ​​നം​​വ​​കു​​പ്പും സ​​ർ​​ക്കാ​​രും എ​​ത്തി​​യ​​ത്.​

ആ​​ദ്യ റീ​​ച്ചി​​ലെ 74 പേ​​രി​​ൽ 34 പേ​​ർ​​ക്ക് മാ​​ത്ര​​മാ​​ണ് പ​​ണം ല​​ഭി​​ച്ച​​ത്.​ ബാ​​ക്കി​​യു​​ള്ള​​വ​​രു​​ടെ കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി​​ല്ല.​​എ​​ന്നാ​​ൽ ഈ ​​വൃ​​ദ്ധ ദ​​മ്പ​​തി​​ക​​ളു​​ടെ സ​​മീ​​പ​​ത്തു​​ള്ള സ്ഥ​​ലം ഉ​​ൾ​​പ്പെ​​ടെ റീ ​​ലൊ​​ക്കേ​​ഷ​​ൻ പ​​ദ്ധ​​തി പ്ര​​കാ​​രം ഏ​​റ്റെ​​ടു​​ത്ത​​പ്പോ​​ൾ ഇ​​വ​​രെ സ​​ർ​​ക്കാ​​രും വ​​നം​​വ​​കു​​പ്പും ത​​ഴ​​യു​​ക​​യാ​​യി​​രു​​ന്നു.​ ര​​ണ്ട് ഏ​​ക്ക​​ർ സ്ഥ​​ല​മു​ണ്ടെ​​ങ്കി​​ലും നി​​ല​​വി​​ൽ കാ​​ടു ക​​യ​​റി​​യ അ​​വ​​സ്ഥ​​യി​​ലാ​​ണ്.​ കാ​​ട്ടാ​​ന വീ​​ടി​​ന് സ​​മീ​​പ​​ത്തു​വ​​രെ എ​​ത്തി തെ​​ങ്ങു​​ക​​ൾ ന​​ശി​​പ്പി​​ച്ചു.​ വൈ​​ദ്യു​​തി ഉ​​ണ്ടെ​​ങ്കി​​ലും അ​​ൽ​​പ്പ നേ​​രം ഇ​​ല്ലാ​​തെ​യാ​​യാ​​ൽ ദു​​രി​​ത പൂ​​ർ​​ണ​മാ​​കും.​

അ​​ര നൂ​​റ്റാ​​ണ്ടു മു​​മ്പ് തെ​​ങ്ങും ക​​മു​​കും വാ​​ഴ​​യും റ​​ബ​​റും കൃ​​ഷി ചെ​​യ്ത് പൊ​​ന്നു വി​​ള​​യി​​ച്ച ഭൂ​​മി​​യി​​ൽ ഇ​​ന്നു കാ​​ടു മൂ​​ടി​​യി​​രി​​ക്കു​​ക​​യാ​​ണ്.​ വീ​​ടി​​നു സ​​മീ​​പ​​ത്ത് മ​​റ്റു വീ​​ടു​​ക​​ളോ ആ​​ൾ താ​​മ​​സ​​മോ ഇ​​ല്ല.​ സ്ഥ​​ലം മു​​ഴു​​വ​​നാ​​യും കാ​​ടു ക​​യ​​റി​​യ​​തോ​​ടെ ഒ​​റ്റ​​പ്പെ​​ട്ട അ​​വ​​സ്ഥ​​യി​​ലാ​​ണ് ഈ ​​വൃ​​ദ്ധ​ ദ​​മ്പ​​തി​​ക​​ൾ. വ​​രു​​മാ​​നം ഒ​​ന്നും ല​​ഭി​​ക്കാ​​നി​​ല്ലാ​​ത്ത കൈ​​വ​​ശ സ്ഥ​​ലം വ​​നം​​വ​​കു​​പ്പ് ഏ​​റ്റെ​​ടു​​ത്താ​​ൽ ല​ഭി​ക്കു​ന്ന പ​​ണം വാ​​ങ്ങി സ്വ​​പ്‌​​ന​​ങ്ങ​​ൾ എ​​ല്ലാം ഉ​​പേ​​ക്ഷി​​ച്ച് ര​​ക്ഷ​​പ്പെ​​ട​​ണ​​മെ​​ന്നാ​ണ് ഇ​വ​രു​ടെ ആ​​ഗ്ര​​ഹം. സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കു​​ന്ന​​ത് വൈ​​കു​​ന്ന​​തി​​നെ​​തി​​രെ ന​​വ​​കേ​​ര​​ള സ​​ദ​​സ്സി​​ൽ പ​​രാ​​തി ന​​ൽ​​കാ​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് നാ​​ട്ടു​​കാ​​ർ.


Share our post

KELAKAM

ഭാരത് അരി വിതരണ ഉദ്ഘാടനം നാളെ കേളകത്ത് നടക്കും

Published

on

Share our post

കേളകം: ഭാരത് അരി വിതരണ ഉദ്ഘാടനം നാളെ(17/01/2025) രാവിലെ 10 മണിക്ക് കേളകം ബസ് സ്റ്റാൻഡിൽ വച്ച് നടക്കും.ഭാരതീയ വ്യാപാരി വ്യവസായി സംഘം കേളകം യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. ആവശ്യക്കാർക്ക് ഒരു കിലോ അരി 34 രൂപ നിരക്കിൽ വാങ്ങാവുന്നതാണ്.


Share our post
Continue Reading

KELAKAM

കൃ​ഷി​യി​ട​ങ്ങ​ൾ കൈ​യ​ട​ക്കി വാ​ന​ര​പ്പ​ട; നൊ​മ്പ​രം ഉ​ള്ളി​ലൊ​തു​ക്കി ക​ർ​ഷ​ക​ർ

Published

on

Share our post

കേ​ള​കം: മ​ല​യോ​ര​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വാ​ന​ര​പ്പ​ട കൈ​യ​ട​ക്കി വി​ള​ക​ൾ ന​ശി​പ്പി​ച്ച് വി​ഹ​രി​ക്കു​മ്പോ​ൾ പ്ര​തി​ഷേ​ധ​വും നൊ​മ്പ​ര​വും ഉ​ള്ളി​ലൊ​തു​ക്കി ക​ർ​ഷ​ക​സ​മൂ​ഹം. ക​ണി​ച്ചാ​ർ, കൊ​ട്ടി​യൂ​ർ, ആ​റ​ളം, കോ​ള​യാ​ട്, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ പാ​ട​ത്ത് വി​ള​യു​ന്ന​തി​പ്പോ​ൾ നൊ​മ്പ​രം മാ​ത്രം.ആ​​റ​​ളം വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ല്‍​നി​​ന്നും കൊ​ട്ടി​യൂ​ർ, ക​ണ്ണ​വം വ​ന​ങ്ങ​ളി​ൽ​നി​ന്നും കൂ​​ട്ട​​ത്തോ​​ടെ​​യെ​​ത്തു​​ന്ന കു​​ര​​ങ്ങു​​ക​​ളാ​​ണ് പ​​ക​​ല​​ന്തി​​യോ​​ളം മ​​ണ്ണി​​ല്‍ പ​​ണി​​യെ​​ടു​​ക്കു​​ന്ന ​ക​​ര്‍​ഷ​​ക​​ന്‍റെ ജീ​​വി​​ത​​ത്തി​​ലെ വി​​ല്ല​​ന്‍​മാ​​ര്‍. കു​​ര​​ങ്ങി​​ന്‍കൂ​​ട്ടം തെ​​ങ്ങി​​ന്‍​തോ​​പ്പി​​ലെ​​ത്തി ക​​രി​​ക്കു​​ക​​ളും ഇ​​ള​​നീ​​രു​​മെ​​ല്ലാം വ്യാ​​പ​​ക​​മാ​​യി ന​​ശി​​പ്പി​​ക്കു​​ക​​യാ​​ണ്.കു​​ര​​ങ്ങി​​ന്‍​കൂ​​ട്ടം ബാ​​ക്കി​​യാ​​ക്കി പോ​​കു​​ന്ന തേ​​ങ്ങ​​ക​​ള്‍ പ​​റി​​ക്കാ​​ന്‍ ആ​​ളെ വി​​ളി​​ക്കാ​​റി​​ല്ല. കാ​​ര​​ണം തെ​​ങ്ങു​​ക​​യ​​റ്റ കൂ​​ലി കൊ​​ടു​​ത്തു ക​​ഴി​​ഞ്ഞാ​​ല്‍ ന​​ഷ്ട​​മാ​​യി​​രി​​ക്കും ഫ​​ലം. ഒ​​രു​​തെ​​ങ്ങ് ക​​യ​​റാ​​ന്‍ 40 രൂ​​പ​​യാ​​ണു ന​​ല്‍​കേ​​ണ്ട​​ത്. ഇ​​നി പൊ​​ഴി​​ഞ്ഞു​​വീ​​ഴു​​ന്ന തേ​​ങ്ങ ശേ​​ഖ​​രി​​ക്കാ​​മെ​​ന്നു​​വെ​​ച്ചാ​​ല്‍ അ​​തു കാ​​ട്ടു​​പ​​ന്നി​​യും തി​​ന്നും.മ​​ട​​പ്പു​​ര​​ച്ചാ​​ല്‍, പെ​​രു​​മ്പു​​ന്ന, ഓ​ടം തോ​ട് ഭാ​​ഗ​​ത്തെ എ​​ല്ലാ ക​​ര്‍​ഷ​​ക​​രു​​ടെ​​യും സ്ഥി​​തി സ​​മാ​​ന​​മാ​​ണ്. വാ​​ഴ, മ​​ര​​ച്ചീ​​നി, ഫ​​ല​​വ​​ര്‍​ഗ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യും കു​​ര​​ങ്ങു​​ക​​ള്‍ ന​​ശി​​പ്പി​​ക്കു​​ക​​യാ​​ണ്. വാ​​ഴ​​ക്ക​​ന്നു​​ക​​ള്‍ കീ​​റി ഉ​​ള്ളി​​ലെ കാ​​മ്പ് തി​​ന്നു​​ക​​യും പ​​തി​​വാ​ണ്. കൂ​​ടാ​​തെ മൂ​​പ്പെ​​ത്താ​​ത്ത വാ​​ഴ​​ക്കു​​ല​​ക​​ൾ തി​​ന്നു​​ന​​ശി​​പ്പി​​ക്കു​​ക​​യും ഇ​​ല​​ക​​ള്‍ കീ​​റി​​ക്ക​​ള​​യു​​ക​​യും ചെ​​യ്യും.കൃ​​ത്യ​​മാ​​യ ഇ​​ട​​വേ​​ള​​ക​​ളി​​ല്‍ ഓ​​രോ തോ​​ട്ട​​ത്തി​​ലേ​​ക്കു​​മെ​​ത്തു​​ന്ന​​താ​​ണ് രീ​​തി. ഭ​​യ​​പ്പെ​​ടു​​ത്തി ഓ​​ടി​​ക്കാ​​ന്‍ ശ്ര​​മി​​ച്ചാ​​ല്‍ അ​​ക്ര​​മാ​​സ​​ക്ത​​രാ​​യി കൂ​​ട്ട​​ത്തോ​​ടെ പി​​ന്തു​​ട​​ര്‍​ന്ന് ആ​​ക്ര​​മി​​ക്കു​​ക​​യും ചെ​​യ്യും. ശാ​ന്തി​ഗി​രി മേ​ഖ​ല​യി​ലെ വാ​ഴ​ത്തോ​ട്ട​ങ്ങ​ളി​ൽ നാ​ശം വി​ത​ച്ച കു​ര​ങ്ങു​കൂ​ട്ടം നി​ല​വി​ൽ കൊ​ക്കോ കൃ​ഷി​ക്കും ഭീ​ഷ​ണി​യാ​യി. കൊ​ക്കോ​യു​ടെ പ​ച്ച​ക്കാ​യ​ക​ൾ തി​ന്ന് തീ​ർ​ക്കു​ക​യാ​ണ് വാ​ന​ര​പ്പ​ട.ആ​റ​ളം കാ​ർ​ഷി​ക ഫാ​മി​ൽ പ്ര​തി​വ​ർ​ഷം ല​ക്ഷ​ക്ക​ണ​ക്കി​ന് നാ​ളി​കേ​രം കു​ര​ങ്ങു​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. കൊ​ട്ടി​യൂ​ർ, ക​ണ്ണ​വം വ​നാ​തി​ർ​ത്തി​ക​ളി​യും കു​ര​ങ്ങു​ശ​ല്യം കു​റ​വ​ല്ല. കൃ​​ഷി​​ചെ​​യ്യു​​ന്ന വി​​ള​​ക​​ള്‍ പ​​ന്നി​​യും ആ​​ന​​യും മ​​ല​​മാ​​നും കേ​​ഴ​​യും കാ​​ട്ടു​​പോ​​ത്തും മ​​ത്സ​​രി​​ച്ചു ന​​ശി​​പ്പി​​ക്കു​​മ്പോ​​ള്‍ മ​​റ്റു​​ള്ള​​വ കു​​ര​​ങ്ങും ന​​ശി​​പ്പി​​ക്കു​​ക​​യാ​​ണ്.ശ​​ല്യ​​ക്കാ​​രാ​​യ കു​​ര​​ങ്ങു​​ക​​ളെ കൂ​​ടു​​വ​​ച്ചു പി​​ടി​​ച്ച് ഉ​​ള്‍​വ​​ന​​ത്തി​​ല്‍ വി​​ട​​ണ​​മെ​​ന്ന പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ ആ​​വ​​ശ്യ​​ത്തി​​ന് വ​​ന​​പാ​​ല​​ക​​ര്‍ വി​​ല​​ക​​ൽ​പി​ക്കു​​ന്നി​​ല്ലെ​​ന്നും പ​​രാ​​തി​​യു​​ണ്ട്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ ടൗ​ണു​ക​ളി​ലും പാ​ത​യോ​ര​ങ്ങ​ളി​ലും കു​ര​ങ്ങു​കൂ​ട്ട​ങ്ങ​ൾ വി​ഹ​രി​ക്കു​മ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് നെ​ഞ്ചി​ടി​പ്പേ​റു​ക​യാ​ണ്.


Share our post
Continue Reading

KELAKAM

കേളകത്ത് വയോധികയെ മർദ്ദിച്ച മകൻ അറസ്റ്റിൽ

Published

on

Share our post

കേളകം: പെന്‍ഷന്‍ തുക നല്‍കാത്തതില്‍ അമ്മയെ മര്‍ദ്ദിച്ച മകന്‍ അറസ്‌ററില്‍. കേളകം ചെട്ടിയാംപറമ്പ് സ്വദേശി വിലങ്ങുപാറ രാജു (70) വിനെയണ് 94 വയസുളള അമ്മയെ മര്‍ദ്ദിച്ചതിന് കേളകം പേലീസ് അറസറ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബി.എന്‍.എസ് 126(2), 115(2), 110, 296 എന്നീ വകുപ്പുകളാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയത്. കഴിഞ്ഞ 28നാണ് കേസിനാസ്പദമായ സംഭവം. ഗുരുതരമായി പരിക്കേറ്റ അമ്മ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. അമ്മയുടെ പരാതിയിലാണ് മകനെതിരെ കേസ് എടുത്തിരിക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!