ട്രെയിൻ നിയന്ത്രണം; 25ന് പരശുറാം അരമണിക്കൂർ വൈകും

തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രലിൽ പ്ലാറ്റ്‌ഫോം നിർമാണം നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. മംഗളൂരു സെൻട്രൽ– നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ് (16649) 25ന് അരമണിക്കൂർ വൈകിയാകും (5.35) മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുക.