THALASSERRY
നവകേരള സദസ്സ്: തലശ്ശേരിയിൽ നാളെ ഗതാഗത നിയന്ത്രണം

തലശ്ശേരി: നവകേരള സദസ്സിന്റെ ഭാഗമായി നാളെ (ചൊവ്വാഴ്ച) തലശ്ശേരിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ വാഹനം പാർക്ക് ചെയ്യുന്നതിന് വിവിധ സ്ഥലങ്ങളിൽ സൗകര്യമൊരുക്കിയതായി തലശേരി പോലീസ് അറിയിച്ചു.
കുയ്യാലി പ്രതീക്ഷ ബസ്സ് സ്റ്റോപ്പിനടുത്ത് സൗന്ദര്യ യാർഡ്, സാൻ ജോസ് സ്കൂൾ ഗ്രൗണ്ട്, തലശ്ശേരി കോട്ടയുടെ പിൻവശം എന്നി സ്ഥലങ്ങളിലാണ് ബസ്സുകൾ നിർത്തിയിടാൻ സൗകര്യം ഒരുക്കിയത്.
പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവർ ഉപയോഗിക്കുന്ന ബസ്സുകൾ കെ.എസ്.ആർ.ടി സി ബസ് സ്റ്റാൻഡിൽ ആളെ ഇറക്കി ചിൽഡ്രൻസ് പാർക്ക് വഴി ഹൈവേയിൽ ഇറങ്ങി കോ-ഓപ്പററ്റിവ് ആശുപത്രിക്ക് മുൻവശത്തെ കുയ്യാലി റെയിൽവേ സ്റ്റേഷൻ റോഡ് വഴി കുയ്യാലി ഗേറ്റ് കടന്ന് പ്രതീക്ഷ ബസ് സ്റ്റോപ്പിനടുത്തുള്ള സൗന്ദര്യ യാർഡിൽ പാർക്ക് ചെയ്യണം.
കാറുകൾ സിറ്റി സെന്റർ, ബിഷപ്പ് ഹൗസ് എന്നി സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. ഇരുചക്ര വാഹനങൾ കൊടുവള്ളി സ്കൂൾ ഗ്രൗണ്ടിലും സിറ്റി സെന്ററിന്റെ ഇടത് വശത്തും പാർക്ക് ചെയ്യണം, സർക്കാർ, മീഡിയ വാഹനങ്ങൾ കെ.എസ്.ആർ.ടി സി ഡിപ്പോയിൽ പാർക്ക് ചെയ്യണം.
അന്നേ ദിവസം ഉച്ച മുതൽ കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് തലശ്ശേരിയിലെ നവകേരള സദസ്സിന്റെ ഭാഗമായി പോകുന്ന യാത്ര ബസ്സ് ഒഴികെ ഹെവി വാഹനങ്ങൾ മേലെ ചൊവ്വ, ചാലോട്, മട്ടന്നൂർ, പാനൂർ, കുഞ്ഞി പള്ളി വഴിയും പോകണം. തിരിച്ചുള്ള വണ്ടികളും ഈ വഴി സ്വീകരിക്കണമെന്നും പോലീസ് അറിയിച്ചു.
THALASSERRY
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ പോലീസുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തലശ്ശേരി: ഹൃദയാഘാതത്തെ തുടർന്ന് പോലീസുകാരൻ മരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിലെ പോലീസുകാരൻ സന്തോഷ് (41) ആണ് മരണപ്പെട്ടത്. ചോമ്പാല പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് രാവിലെ തലശ്ശേരി പുന്നോലിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി സഹകരണ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
THALASSERRY
തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡ് അടച്ചു

തലശേരി: തലശേരി-മാഹി ബൈപ്പാസ് സർവീസ് റോഡിൽ ബാലത്തിൽ അണ്ടർ പാസിന് സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 11 മുതൽ 45 ദിവസം കൊളശേരിയിൽ നിന്ന് ബാലത്തിൽ വരെയുള്ള വാഹന ഗതാഗതം നിരോധിച്ചു. കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങൾ കൊളശേരി വഴി ഇല്ലിക്കുന്ന് ബാലത്തിൽ ഭാഗത്തേക്ക് പോകണം.
THALASSERRY
പൊന്ന്യത്ത് എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തലശ്ശേരി: പൊന്ന്യം നായനാർ റോഡിൽ 11.53 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശികളായ പി കെ നാസർ, സി സി മുബഷിർ എന്നിവരാണ് പിടിയിലായത്. കതിരൂർ എസ്.ഐ.കെ ജീവാനന്ദിൻ്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്