ആശ്രിത നിയമനം: ആശ്രിതരെ സംരക്ഷിക്കാൻ ചട്ടങ്ങളില്‍ ഭേദഗതി

Share our post

തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകളിലെ ആശ്രിത സംരക്ഷണ സമ്മതമൊഴി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവിറക്കി.

ജീവനക്കാരുടെ മാതാവ്, പിതാവ് ഒഴികെയുള്ളവര്‍ ആശ്രിത നിയമനത്തിന് അപേക്ഷിക്കുബോൾ, മരണമടഞ്ഞയാളുടെ മാതാവ്, പിതാവ്, വിധവ, വിഭാര്യൻ എന്നിവരെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുമെന്നും ആശ്രിതരായ മക്കളെയും സഹോദരങ്ങളെയും പ്രായപൂര്‍ത്തിയാകുന്നതുവരെ സംരക്ഷിക്കുമെന്നുമുള്ള സമ്മതമൊഴി അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. ജൂലായില്‍ ഈ നിയമഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. അതനുസരിച്ച്‌ നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്.

1978ല്‍ സി.അച്ചുത മേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആശ്രിത നിയമന ഉത്തരവ് പുറത്തിറങ്ങിയത്.നിലവില്‍ മൊത്തം സര്‍ക്കാര്‍ ജീവനക്കാരില്‍ 30%ഉം ആശ്രിത നിയമനം നേടിയവരാണ്. ആശ്രിത നിയമനം നേടിയവര്‍ പ്രായമായ മാതാപിതാക്കളെപ്പോലും സംരക്ഷിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

അത്തരക്കാരുടെ ശമ്പളത്തിന്റെ 25% പിടിച്ചെടുത്ത് ആശ്രിതര്‍ക്ക് നല്‍കാൻ പുതിയ ഉത്തരവിലൂടെ സാധിക്കും. ജീവനക്കാരൻ മരിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ ആശ്രിത നിയമനം നല്‍കാനായില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നതും പരിഗണനയിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!