അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം; സ്കൂളുകൾക്ക് അവധി

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയിഡഡ് സ്കൂളുകളിലെ മുഴുവൻ അധ്യാപകർക്കും 23-ന് ക്ലസ്റ്റർ പരിശീലനം നടക്കും. സ്കൂളുകൾക്ക് അവധി നൽകിക്കൊണ്ടാണ് പരിശീലനം നടക്കുന്നത്.
എൽ.പി. വിഭാഗം അധ്യാപക സംഗമങ്ങൾ ഓരോ ക്ലാസ് അടിസ്ഥാനത്തിൽ ക്ലസ്റ്റർ തലത്തിലാണ് നടക്കുക. യു.പി. വിഭാഗം അധ്യാപക സംഗമങ്ങൾ വിഷയാടിസ്ഥാനത്തിൽ ബി.ആർ.സി. തലത്തിലാണ് നടക്കുക.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം സംഗമങ്ങൾ വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ച് വിഷയാടിസ്ഥാനത്തിൽ നടക്കും. ക്ലസ്റ്റർ പരിശീലനങ്ങളിൽ സാധാരണ പ്രവർത്തനങ്ങൾക്ക് പുറമേ സീസ് മാതൃകാ പരീക്ഷ നടത്തിയ വിഷയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പിന്നോട്ടു പോയ മേഖലകൾ കണ്ടെത്തുകയും കാരണം വിലയിരുത്തുകയും പരിഹാര പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും. രാവിലെ 9.30 മുതൽ 4.30 വരെയാണ് പരിശീലനം.