സ്കൂട്ടറിൽ കടത്തുകയായിരുന്ന 27 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 27 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. മട്ടന്നൂർ റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ. ആനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുഴിക്കൽ സ്വദേശി എം.എൻ.കെ ധനേഷ് (33) നെ വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ. ഉത്തമൻ, സി.ഇ.ഒ മാരായ വി.എൻ. സതീഷ്, എം.പി. ഹാരിസ്, കെ. രാഗിൽ, എ. ധന്യ എന്നിവരും ഉണ്ടായിരുന്നു.