ശബരിമല സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന് സര്‍വീസ് ആരംഭിക്കും

Share our post

മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ ശബരിമല സ്പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന് സര്‍വീസ് തുടങ്ങും. രണ്ടു ട്രെയിനുകളാണ്‌ ആദ്യം സര്‍വീസ് ആരംഭിക്കുക. സെക്കന്ദരാബാദ്- കൊല്ലം, നര്‍സപുര്‍- കോട്ടയം ട്രെയിനുകള്‍ ഇന്ന് യാത്ര തുടങ്ങും.

സെക്കന്ദരാബാദ്- കൊല്ലം സ്പെഷ്യല്‍ ഇന്ന് ഉച്ചയ്‌ക്ക് 2.20 ന് സെക്കന്ദരാബാദില്‍ നിന്ന് പുറപ്പെടും. നാളെ രാത്രി 11.55ന് കൊല്ലത്തെത്തും.

കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ മാവേലിക്കര എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 21ന് പുലര്‍ച്ചെ 2.30ന് കൊല്ലത്തു നിന്ന് മടക്കയാത്ര തുടങ്ങും.

നര്‍സപുര്‍- കോട്ടയം ട്രെയിൻ നാളെ ഉച്ചയ്‌ക്ക് 3.50ന് തെലങ്കാനയിലെ നര്‍സപുറില്‍ നിന്നു പുറപ്പെട്ട് 20ന് ഉച്ചയ്‌ക്ക് 4.50ന് കോട്ടയത്തെത്തും.

പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. മടക്ക ട്രെയിൻ 20ന് വൈകിട്ട് 7ന് കോട്ടയത്തു നിന്ന് പുറപ്പെടും. വന്ദേഭാരത് ഉള്‍പ്പടെ 200ഓളം ശബരിമല സ്പെഷ്യല്‍ ട്രെയിനുകളാണ് ഈ വര്‍ഷം പരിഗണനയിലുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!