Kannur
റഫ്സാനയുടെ എഴുത്ത്, അഥവാ പോരാട്ടം

ജീവിതം പലപ്പോഴും നമുക്കുമുന്നിലൊരു ചോദ്യചിഹ്നമായി മാറാറുണ്ട്. ജീവിതത്തെ പൊരുതി തോൽപ്പിക്കാൻ നമ്മുടെയൊക്കെ ഉള്ളിലൊളിഞ്ഞിരിക്കുന്ന ഒരു ചെറിയ കഴിവിനെ കണ്ടെത്തുകയേ വേണ്ടൂ. അക്ഷരങ്ങൾക്ക് ജീവിതത്തെ തോൽപ്പിക്കാനുള്ള ആയുധമാകാനൊക്കുമോ? അക്ഷരങ്ങളെ പ്രണയിച്ചൊരു പെൺകുട്ടിയുടെ കഥയാണിത്. ജീവിതത്തെ അക്ഷരങ്ങൾകൊണ്ട് പൊരുതി നേരിട്ട ഇരുപത്തിമൂന്ന് വയസ്സുകാരിയായ റഫ്സാന ഖാദറിന്റെ കഥ.
ജന്മനാ സെറിബ്രൽ പാൾസി എന്ന രോഗം റഫ്സാനയെ പിടികൂടി. ആറുമാസം പ്രായമായിരിക്കെയാണ് രോഗം തിരിച്ചറിഞ്ഞത്. പുസ്തകങ്ങൾ വായിക്കാൻ ഒത്തിരി ഇഷ്ടമുള്ള റഫ്സാനക്ക് ഷെർലക്ക് ഹോംസ് കഥകളും, വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലുകളുമൊക്കെ ഏറെ പ്രിയപ്പെട്ടതാണ്. രോഗം തിരിച്ചറിഞ്ഞതുമുതൽ ചികിത്സയിലാണ് റഫ്സാന. ഇതിനിടയിൽ ഏകാന്തതയെ മറികടക്കാനും പുസ്തകങ്ങൾ കൂട്ടായി. ആദ്യം ഫെയ്സ്ബുക്കിലായിരുന്നു എഴുത്ത്.
റഫ്സാനയെഴുതിയ കഥകൾ വായനക്കാർ ഏറ്റെടുത്ത് പ്രോത്സാഹനം നൽകിയതോടെ നോവൽ എഴുതാം എന്ന ചിന്തയിലെത്തി. കോവിഡ് കാലത്ത് പല കഥാരചനാ മത്സരങ്ങളിലും വിജയിയായിട്ടുണ്ട്. പിന്നീട് തനിക്കുമൊരു പുസ്തകമെഴുതി പ്രകാശനം ചെയ്യണം, തന്നെപ്പോലെ ഒരു തരിമ്പ് ആത്മവിശ്വാസം വേണമെന്നാഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനമാകണം. ഇതായി ലക്ഷ്യം. അങ്ങനെ ആദ്യപുസ്തകം എഴുതിത്തുടങ്ങി. ജിന്ന് നൂനയുടെ സ്വന്തം. സ്വപ്നലോകത്തെന്നപോലെ വായനക്കാരനെ തോന്നിപ്പിക്കുന്ന ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ ഉറക്കിൽ നിന്നെണീറ്റ ഫീലാണെന്ന് വായനക്കാർ പറയുന്നു.
അങ്ങിങ്ങായി കോറിയിട്ടതും, ഫോണിൽ കുറിച്ചട്ടതുമൊക്കെയായ വരികൾ ഒരു കഥയായി രൂപംകൊണ്ടു. എഴുത്തിലൂടെയും, വായനയിലൂടെയും തന്റെ ജീവിതം തന്നെ മാറ്റിയെഴുതുകയായിരുന്ന. ഇന്ന് റഫ്സാന ഒരെഴുത്തുകാരിയാണ്. ജിന്ന് നൂനയുടെ സ്വന്തം എന്ന റഫ്സാനയുടെ ആദ്യ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തതിലുള്ള സന്തോഷത്തിലാണ് റഫ്സാന. ഒപ്പം തീവണ്ടിയെന്ന അടുത്തൊരു ക്രൈം ത്രില്ലർ നോവലിനായുള്ള പണിപ്പുരയിലും. തുടർച്ചയായി എഴുത്തിനിടയിൽ കൈകൾ തളർന്നു പോകാറുണ്ട്. പക്ഷെ അതൊന്നും എഴുത്തിന്റെ ത്രില്ലിൽ റഫ്സാനയെ ബാധിക്കാറില്ല.
തന്നെ പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ജീവിതം മുന്നോട്ട് നടക്കാനുള്ള പ്രചോദനമാവുകയാണ് ഈ കണ്ണൂരുകാരി. ഇപ്പോഴും ചികിത്സയിലാണെങ്കിലും അതിന്റെ നോവൊന്നും ആ മുഖത്ത് കാണാനാവില്ല. പുഞ്ചിരിക്കുന്ന മുഖവുമായി ഈ പെൺകുട്ടി ഇനിയും കഥകളെഴുതുകയാണ്.
കണ്ണൂർ കണ്ണപുരം സ്വദേശികളായ കെ. അബ്ദുൽ ഖാദറിന്റെയും കെ.പി മറിയുമ്മയുടെയും മകളാണ് റഫ്സാന. രണ്ട് സഹോദരങ്ങളാണുള്ളത്. ഇവർ തനിക്ക് നൽകുന്ന പിന്തുണയാണ് ഇനിയുമെഴുതാൻ തനിക്ക് പ്രചോദനം നൽകുന്നതെന്ന് റഫ്സാന പറയുന്നു. യു.എ.ഇ ഭിന്നശേഷിക്കാർക്ക് കൊടുക്കുന്ന ഒരു പ്രത്യേക സ്വാതന്ത്ര്യവും സൗഹൃദവുമാണ് താനിവിടെ ആസ്വദിക്കുന്നതെന്ന് റഫ്സാന പറയുന്നു. മലയാള ഭാഷയിൽ ബിരുദം നേടിയിട്ടുകൂടിയുണ്ട് ഈ മിടുക്കി.
Kannur
മുണ്ടേരിയിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

മുണ്ടേരി: മുണ്ടേരി കടവ് റോഡിൽ മുളഡിപ്പോയ്ക്ക് സമീപത്തെ വാടക വീട്ടിൽ നിന്ന് കൊൽക്കത്ത സ്വദേശികളായ ദമ്പതികളിൽ നിന്ന് 14 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശികളായ ജാക്കിർ സിക്ദാർ, അലീമ ബീബി എന്നിവരാണ് പിടിയിലായത്. ഇരുവരും താമസിക്കുന്ന വാടക കെട്ടിടത്തിൽ നിന്ന് 14 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പ്രതികളെ പിടികൂടിയത്.
Kannur
വിഷുവിന് കുടുംബശ്രീ; സ്പെഷൽ കണി വെള്ളരി

കണ്ണൂർ: ഇത്തവണത്തെ വിഷു വിപണന മേളകളിലെ താരമാണ് കുടുംബശ്രീ ജെ.എൽ.ജികളിൽനിന്ന് ഉൽപാദിപ്പിച്ച ജൈവ കണി വെള്ളരി. അഴീക്കോട്, പയ്യന്നൂർ, കാങ്കോൽ, പെരിങ്ങോം, ആലക്കോട്, സി.ഡി.എസുകളിൽനിന്ന് വിഷു സീസണിൽ ഏറ്റവും അധികം വരുമാനം നേടിയെടുക്കാൻ കണി വെള്ളരി കൃഷിക്ക് സാധിച്ചിട്ടുണ്ട്. ദിവസവും അൽപ സമയം മണ്ണിൽ ഇറങ്ങി പണിയെടുക്കാൻ മാറ്റിവെച്ചാൽ ലക്ഷങ്ങൾ വരുമാനം നേടാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കുടുംബശ്രീ ജെ.എൽ.ജി കർഷകർ. വൈകുന്നേരങ്ങളിൽ ഒരു നേരമ്പോക്കിനായി തുടങ്ങി ഇന്ന് നെൽകൃഷിയും പച്ചക്കറിയും, തണ്ണി മത്തൻ കൃഷിയുമായി കാർഷിക മേഖലയിൽ തലയെടുപ്പോടെ നിൽക്കുകയാണ് കണ്ണൂർ ജില്ല.പതിനഞ്ചു വർഷം പൂർത്തിയാക്കുന്ന തിരുവോണം ജെ.എൽ.ജി ആറ് ഏക്കറിൽ നെല്ലും എട്ട് ഏക്കറിൽ തണ്ണിമത്തൻ, വെള്ളരി, മത്തൻ, ചീര, പടവലം, താലോരി, പയർ എന്നിവയാണ് കൃഷി ചെയ്യുന്നത്. കണ്ണൂർ മാർക്കറ്റിലും. കുടുംബശ്രീ ആഴ്ച ചന്തകളിലും, നേരിട്ട് കൃഷി സ്ഥലത്തുമാണ് വിൽപന. കണി വെള്ളരിയും മറ്റ് പച്ചക്കറി ഉൽപന്നങ്ങളും വിഷു വിപണന മേളയിൽ ലഭ്യമാണ്. അയൽക്കൂട്ടം പ്രവർത്തകരായ ബീന കുമാരി, ഷീബ, പ്രജാത, ദീപ, രമ്യ എന്നിവരാണ് മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർ.
Kannur
അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ

ചക്കരക്കൽ: അധ്യാപകൻ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കടമ്പൂർ ഹയർസെക്കൻ്ററി സ്കൂള്‍ അധ്യാപകനായ ചെമ്പിലോട് സാരംഗയില്‍ പി.പി ബിജുവിനെ (47) വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം. പരിയാരം സ്വദേശിയായ ബിജു നേരത്തെ പോലീസിലായിരുന്നു. പിന്നീടാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. ആറ്റടപ്പ എല്‍.പി സ്കൂള്‍ അധ്യാപിക ശുഭയാണ് ഭാര്യ. മക്കള്‍ : നിഹാര, നൈനിക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്